ന്യൂഡെല്‍ഹി: കാര്‍ഷിക ബില്ലിനെതിരെ നടത്തുന്ന കര്‍ഷക യാത്ര എപ്പോള്‍ അവസാനിപ്പിക്കണമെന്ന് തീരുമാനിക്കേണ്ടത് കേന്ദ്രസര്‍ക്കാരാണെന്ന് ആക്റ്റിവിസ്‌റ്റും സ്വരാജ് ഇന്ത്യാ കണ്‍വീനറുമായ യോഗേന്ദ്ര യാദവ്. കര്‍ഷക പ്രക്ഷോഭം ചരിത്രപരമായ സംഭവമായി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഡെല്‍ഹിയില്‍ നിന്ന് പാനിപ്പത്തിലേക്ക് യാത്ര ചെയ്‌ത് നോക്കൂ. എത്ര കര്‍ഷകരാണ് പ്രതിഷേധത്തില്‍ ഭാഗമായിരിക്കുന്നതെന്ന് മനസിലാകും’, യോഗേന്ദ്ര യാദവ് പറഞ്ഞു.
അതിശക്‌തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വന്നതോടെയാണ് കഴിഞ്ഞ ദിവസം ഡെല്‍ഹി ചലോ കര്‍ഷക യാത്രക്ക് ഡെല്‍ഹിയില്‍ പ്രവേശിക്കാന്‍ അനുമതി ലഭിച്ചത്. എന്നാല്‍ കര്‍ഷക സമരം മൂന്നാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ നിരവധി പേരാണ് ഇപ്പോഴും അതിര്‍ത്തികളില്‍ തുടരുന്നത്. ഡെല്‍ഹിയിലെ സിംഗു അതിര്‍ത്തിയില്‍ കനത്ത പൊലീസ് കാവലാണ് ഇപ്പോഴും ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഇതിനിടയില്‍ കര്‍ഷകരെ അറസ്‌റ്റ് ചെയ്‌ത് മാറ്റുന്നതിനായി 9 സ്‌റ്റേഡിയങ്ങള്‍ താല്‍ക്കാലിക ജയിലാക്കി മാറ്റാന്‍ അനുവദിക്കണമെന്ന് ഡെല്‍ഹി പൊലീസ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടെങ്കിലും ആംആദ്മി സര്‍ക്കാര്‍ അംഗീകരിച്ചില്ല.