ശ്രീനഗർ: ജമ്മു കശ്മീരിലെ അമര്‍നാഥ് ഗുഹാക്ഷേത്രത്തിന് സമീപമുണ്ടായ മേഘ വിസ്ഫോടനത്തില്‍ മരണ സംഖ്യ ഉയരുന്നു. ചുരുങ്ങിയത് 13 തീര്‍ഥാടകരെങ്കിലും മരിച്ചതായാണ് വിവരം. 40 പേരെ കാണാതായിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേന, സംസ്ഥാന ദുരന്ത നിവാരണ സേന, പോലീസ് എന്നിവയുടെ ടീമുകള്‍ക്കൊപ്പം ഇന്ത്യന്‍ സൈന്യവും ചേര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനമാണ് മേഖലയില്‍ നടക്കുന്നത്.
മേഘ വിസ്ഫോടനത്തെ തുടര്‍ന്ന് ഉണ്ടായ പ്രളയത്തെ തുടര്‍ന്ന് ഗുഹാക്ഷേത്രത്തിന് സമീപം മലവെള്ളം കുതിച്ചെത്തുകയായിരുന്നു. കനത്ത മഴയെത്തുടര്‍ന്ന് ഗുഹയുടെ മുകളില്‍ നിന്നും വശങ്ങളില് നിന്നും പെട്ടെന്ന് തിരമാല പോലെ വന്ന വെള്ളപ്പാച്ചിലില്‍ മൂന്ന് ലംഗറുകള്‍ ഒഴുകിപ്പോയി. നിരവധി ടെന്റുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം നടന്നത്.
Read Also: പരസ്യപ്പോര് മുറുകുന്നു; ആന്റണി രാജു ഇന്ന് കണ്ണൂരിൽ- ബഹിഷ്കരിക്കുമെന്ന് സിഐടിയു