അബുദാബി: യുഎഇയിൽ 2,236 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിൽസയിൽ കഴിഞ്ഞിരുന്ന നാല് പേരാണ് ഇന്ന് മരണപ്പെട്ടത്. 24 മണിക്കൂറിനിടെ 2.206 പേര് രോഗമുക്തി നേടുകയും ചെയ്തു.
പുതുതായി നടത്തിയ 2,39,852 കോവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം യുഎഇയില്‍ 5,65,451 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരില്‍ 5,45,229 പേര് രോഗമുക്തരാവുകയും 1,668 പേര് മരണപ്പെടുകയും ചെയ്തു. ഇപ്പോള്‍ 18,554 സജീവ രോഗികളാണ് രാജ്യത്തുള്ളത്.
Also Read: കോവിഡിനെ പ്രതിരോധിക്കാൻ പാമ്പിനെ കൊന്നുതിന്നു; തമിഴ്നാട് സ്വദേശി അറസ്റ്റിൽ






































