കൊച്ചി: നഗരത്തിലെ ഫ്ളാറ്റിൽ യുവതിയെ ക്രൂരപീഡനത്തിന് ഇരയാക്കിയ മാർട്ടിൻ ജോസഫ് പുലിക്കോട്ടിലിനെതിരെ മറ്റാർക്കെങ്കിലും പരാതിയുണ്ടെങ്കിൽ പോലീസിനെ സമീപിക്കാമെന്ന് അറിയിപ്പ്. മാർട്ടിനെതിരെ പരാതിയുള്ളവർ, അത് സാമ്പത്തിക തർക്കങ്ങളോ മറ്റെന്ത് പരാതികളോ ആകട്ടെ പോലീസിനെ സമീപിക്കണമെന്ന് അറിയിപ്പിൽ പറയുന്നു.
അതേസമയം കേസ് അന്വേഷിക്കുന്നതില്‍ പോലീസിന്റെ വീഴ്ച സമ്മതിച്ച് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സിഎച്ച് നാഗരാജു രംഗത്തെത്തി. ജില്ലയില്‍ സമാനമായ പീഡനങ്ങള്‍ നടക്കുന്നുണ്ടോ എന്ന് റസിഡന്‍സ് അസോസിയേഷനുകളുടെ സഹായത്തോടെ അന്വേഷിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മാർട്ടിന്റെയും സുഹൃത്തുക്കളുടെയും സാമ്പത്തിക ഇടപാടുകളെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. മാര്‍ട്ടിനെ കോടതി 23 വരെ റിമാൻഡ് ചെയ്തിരിക്കുകയാണ്.
ക്രൂരമർദ്ദനത്തിന്റെ ചിത്രങ്ങള്‍ സഹിതം മാദ്ധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയപ്പോഴാണ് കേസിന്റെ ഗൗരവം തങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടതെന്ന് വാർത്താ സമ്മേളനത്തിൽ കമ്മീഷണർ സിഎച്ച് നാഗരാജു തുറന്ന് സമ്മതിച്ചു. മേലുദ്യോഗസ്ഥരെ കേസിന്റെ പ്രാധാന്യം അറിയിക്കുന്നതിലടക്കം സെന്‍ട്രല്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് വന്ന വീഴ്ചകളെ കുറിച്ച് അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ അന്വേഷിക്കും.
National News: മന്ത്രിസഭാ പുനഃസംഘടന;മോദി മുതിർന്ന ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി







































