‘മാർട്ടിൻ ജോസഫിനെതിരെ പരാതിയുള്ളവർ സമീപിക്കണം’; പോലീസ് അറിയിപ്പ്

By News Desk, Malabar News
rape in the flat Drone search to find Martin Joseph

കൊച്ചി: നഗരത്തിലെ ഫ്‌ളാറ്റിൽ യുവതിയെ ക്രൂരപീഡനത്തിന് ഇരയാക്കിയ മാർട്ടിൻ ജോസഫ് പുലിക്കോട്ടിലിനെതിരെ മറ്റാർക്കെങ്കിലും പരാതിയുണ്ടെങ്കിൽ പോലീസിനെ സമീപിക്കാമെന്ന് അറിയിപ്പ്. മാർട്ടിനെതിരെ പരാതിയുള്ളവർ, അത് സാമ്പത്തിക തർക്കങ്ങളോ മറ്റെന്ത് പരാതികളോ ആകട്ടെ പോലീസിനെ സമീപിക്കണമെന്ന് അറിയിപ്പിൽ പറയുന്നു.

അതേസമയം കേസ് അന്വേഷിക്കുന്നതില്‍ പോലീസിന്റെ വീഴ്‌ച സമ്മതിച്ച് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സിഎച്ച് നാഗരാജു രംഗത്തെത്തി. ജില്ലയില്‍ സമാനമായ പീഡനങ്ങള്‍ നടക്കുന്നുണ്ടോ എന്ന് റസിഡന്‍സ് അസോസിയേഷനുകളുടെ സഹായത്തോടെ അന്വേഷിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മാർട്ടിന്റെയും സുഹൃത്തുക്കളുടെയും സാമ്പത്തിക ഇടപാടുകളെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. മാര്‍ട്ടിനെ കോടതി 23 വരെ റിമാൻഡ് ചെയ്‌തിരിക്കുകയാണ്.

ക്രൂരമർദ്ദനത്തിന്റെ ചിത്രങ്ങള്‍ സഹിതം മാദ്ധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയപ്പോഴാണ് കേസിന്റെ ഗൗരവം തങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടതെന്ന് വാർത്താ സമ്മേളനത്തിൽ കമ്മീഷണർ സിഎച്ച് നാഗരാജു തുറന്ന് സമ്മതിച്ചു. മേലുദ്യോഗസ്‌ഥരെ കേസിന്റെ പ്രാധാന്യം അറിയിക്കുന്നതിലടക്കം സെന്‍ട്രല്‍ സ്‌റ്റേഷനിലെ ഉദ്യോഗസ്‌ഥര്‍ക്ക് വന്ന വീഴ്‌ചകളെ കുറിച്ച് അസിസ്‌റ്റന്റ് പോലീസ് കമ്മീഷണര്‍ അന്വേഷിക്കും.

National News: മന്ത്രിസഭാ പുനഃസംഘടന;മോദി മുതിർന്ന ബിജെപി നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തി

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE