കൂട്ടബലാൽസംഗ കേസ്: സിഐയെ അറസ്‌റ്റ് ചെയ്‌തിട്ടില്ല; തെളിവ് മതിയാകില്ലെന്ന് കമ്മീഷണർ

പരാതിക്കാരിയുടെ വീട്ടുജോലിക്കാരി വിജയ ലക്ഷ്‌മി ഒന്നാം പ്രതിയും വിജയലക്ഷ്‌മിയുടെ സുഹൃത്ത് രാജീവ് രണ്ടാം പ്രതിയും സിഐ സുനു മൂന്നാം പ്രതിയുമാണ്. വിജയലക്ഷ്‌മിയുടെ മറ്റൊരു സുഹൃത്തായ ക്ഷേത്ര ജീവനക്കാരൻ അഭിലാഷ് നാലാം പ്രതിയും പരാതിക്കാരിയുടെ ഭർത്താവിന്റെ സുഹൃത്തായ ശശി അഞ്ചാം പ്രതിയുമാണ്.

By Central Desk, Malabar News
Gangrape case _ PR SUNU CI not arrested _ Evidence is not sufficient _ Commissioner
Ajwa Travels

കോഴിക്കോട്: കൂട്ടബലാൽസംഗ കേസിൽ സർക്കിൾ ഇൻസ്‌പെക്‌ടർ പിആർ സുനുവിവിനെ അറസ്‌റ്റ് ചെയ്‌തിട്ടില്ലെന്ന് കമ്മീഷണർ. ചോദ്യം ചെയ്യാനായി കസ്‌റ്റഡിയിൽ എടുക്കുകയാണ് ചെയ്‌തതെന്നും അറസ്‌റ്റിന്‌ മതിയായ തെളിവുകൾ ലഭ്യമായിട്ടില്ലെന്നും കമ്മീഷണർ പറഞ്ഞു.

എറണാകുളം ജില്ലയിലെ തൃക്കാക്കരയിൽ നടന്ന കൂട്ടബലാൽസംഗ കേസിലാണ് കോഴിക്കോട് കോസ്‌റ്റൽ പൊലീസ് സ്‌റ്റേഷൻ സർക്കിൾ ഇൻസ്‌പെക്‌ടർ പിആർ സുനു പ്രതിയായിരിക്കുന്നത്. കേസിൽ കൂടുതൽ തെളിവുകൾ ആവശ്യമാണെന്നും ഇതിനായി അന്വേഷണം നടക്കുകയുമാണെന്നുമാണ് കൊച്ചി കമ്മീഷണർ സിഎച്ച് നാഗരാജുവിന്റെ വിശദീകരണം.

കേസിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടതായും പരാതിയുണ്ട്. ഇക്കാര്യത്തിലടക്കം അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. കസ്‌റ്റഡിയിൽ ഉള്ള സിഐ സുനുവിന്റെ പശ്‌ചാത്തലം ശരിയല്ല. പ്രതി രക്ഷപ്പെടാതിരിക്കാനാണ് ഉടൻ കസ്‌റ്റഡിയിൽ എടുത്തതെന്നും കൊച്ചി കമ്മീഷണർ സിഎച്ച് നാഗരാജു അറിയിച്ചു.

തൃക്കാക്കരയിൽ രജിസ്‌റ്റർ ചെയ്‌ത കേസിലാണ് നടപടി. തൃക്കാക്കര പൊലീസ് സി ഐയെ ചോദ്യം ചെയ്യുകയാണ്. കൊച്ചി മരട് സ്വദേശിയാണ് സുനു. പ്രതികളുടെ ചോദ്യം ചെയ്യൽ തുടരുകയാണെന്നും പൊലീസ് അറിയിച്ചു. കേസിൽ ഏഴ് പ്രതികളാണുള്ളത്. ഇതിൽ അഞ്ച് പേർ പൊലീസിന്റെ കസ്‌റ്റഡിയിലുണ്ട്. കണ്ടാലറിയാവുന്ന രണ്ട് പ്രതികളെ പിടികൂടാനുണ്ട്. പരാതിക്കാരിയുടെ വീട്ടുജോലിക്കാരിയായിരുന്ന വിജയ ലക്ഷ്‌മിയാണ് കേസിലെ ഒന്നാം പ്രതി.

വിജയലക്ഷ്‌മിയുടെ സുഹൃത്ത് രാജീവാണ് രണ്ടാം പ്രതി. സിഐ സുനു മൂന്നാം പ്രതിയാണ്. വിജയലക്ഷ്‌മിയുടെ സുഹൃത്തായ ക്ഷേത്ര ജീവനക്കാരൻ അഭിലാഷ് നാലാം പ്രതിയും പരാതിക്കാരിയുടെ ഭർത്താവിന്റെ സുഹൃത്തായ ശശി അഞ്ചാം പ്രതിയുമാണ്. പ്രതികൾ വിവിധ ഇടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് ഇരുപത്തിരണ്ടുകാരിയായ യുവതിയുടെ പരാതി.

സിഐ പി ആർ സുനു നേരത്തെ മറ്റൊരു ബലാൽസംഗ കേസിലും റിമാൻഡിലായ വ്യക്‌തിയാണ്. എറണാകുളം സെൻട്രൽ പൊലീസ് സ്‌റ്റേഷനിൽ സമാനമായ മറ്റ് രണ്ട് കേസുകളും ഈ ഉദ്യോഗസ്‌ഥനെതിരെയുണ്ട്. കേസുകളിൽ വകുപ്പു തല നടപടി കഴിയും മുൻപാണ് വീണ്ടും സമാന കുറ്റകൃത്യത്തിൽ പ്രതിയാകുന്നത്.

കൊച്ചി മുളവുകാട് സ്‌റ്റേഷൻ ഇൻസ്പെക്‌ടർ ആയിരിക്കെ 2021 ഫെബ്രുവരിയിലാണ് ബിടെക് ബിരുദദാരിയായ യുവതിയെ വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ച കേസിൽ സുനു പിടിയിലാകുന്നത്. സ്‌റ്റേഷനിൽ പരാതി നൽകാനെത്തിയ യുവതിയുമായി അടുപ്പം സ്‌ഥാപിച്ച് വിവിധ സ്‌ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നായിരുന്നു പരാതി. സെൻട്രൽ പൊലീസ് രജിസ്‌റ്റർ ചെയ്‌ത കേസിൽ ഹൈക്കോടതി ജാമ്യം തള്ളിയതോടെ സുനു അറസ്‌റ്റിലായിരുന്നത്. റിമാൻഡിലായ സുനുവിനെതിരെ പിന്നീട് വകുപ്പു തല നടപടി ഉണ്ടായിരുന്നു.

Most Read: രാജിവ് ഗാന്ധി വധം: പ്രതികളെ മോചിപ്പിച്ച ഉത്തരവിനെതിരെ കോണ്‍ഗ്രസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE