മുംബൈ: ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്റെ അറസ്‌റ്റ് ഉടൻ രേഖപ്പെടുത്തുമെന്ന് റിപ്പോർട്. ആഡംബര കപ്പലിൽ നടന്ന ലഹരി പാർട്ടിക്കിടെയാണ് ആര്യൻ ഖാനെ നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യുറോ(എൻസിബി) കസ്‌റ്റഡിയിൽ എടുത്തത്. ആര്യന്‍ ഖാന്റെ ഫോണ്‍ പരിശോധിച്ചതില്‍ നിന്ന് അദ്ദേഹം പതിവായി മയക്കുമരുന്ന് ഓര്‍ഡര്‍ ചെയ്യുകയും കഴിക്കുകയും ചെയ്‌തിരുന്നുവെന്ന് വ്യക്‌തമാക്കുന്ന സന്ദേശങ്ങള്‍ കണ്ടെത്തിയെന്ന് ഉന്നത വൃത്തങ്ങള്‍ പറഞ്ഞതായി ന്യൂസ് 18 റിപ്പോർട് ചെയ്യുന്നു.
ആര്യന്‍ ഖാനെതിരായ കേസ് ശക്‌തമാണെന്നും ചോദ്യം ചെയ്യലിന് ശേഷം കേന്ദ്ര ഏജന്‍സികള്‍ അദ്ദേഹത്തെ അറസ്‌റ്റ് ചെയ്യുമെന്നുമാണ് റിപ്പോർട്. കൂടാതെ പാർട്ടിയിൽ പങ്കെടുക്കാനായി എത്തിയ 3 പെൺകുട്ടികളും നിലവിൽ നാർക്കോട്ടിക്‌സ് ബ്യുറോയുടെ കസ്‌റ്റഡിയിൽ ഉണ്ടെന്നും, ഇവരെയും ചോദ്യം ചെയ്യുകയാണെന്നും എൻസിബി അറിയിച്ചു.
മുംബൈ തീരത്ത് രണ്ടാഴ്‌ച മുൻപ് ഉൽഘാടനം കഴിഞ്ഞ കോര്‍ഡിലിയ ക്രൂയിസ് എന്ന ആഡംബര കപ്പലിലാണ് ലഹരിപ്പാര്‍ടി നടത്തിയത്. കൊക്കെയിന്‍, ഹാഷിഷ്, എംഡിഎംഎ തുടങ്ങിയ നിരോധിത മയക്കുമരുന്നുകള്‍ ഇവരില്‍ നിന്ന് പിടികൂടി. എൻസിബി സോണൽ ഡയറക്‌ടർ സമീര്‍ വാങ്കഡെയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്‌ഥര്‍ രഹസ്യവിവരത്തിന്റെ അടിസ്‌ഥാനത്തില്‍ ശനിയാഴ്‌ച യാത്രക്കാരുടെ വേഷത്തില്‍ കപ്പലില്‍ കയറുകയായിരുന്നു. മുംബൈ തീരത്ത് നിന്നും കപ്പൽ നടുക്കടലിൽ എത്തിയപ്പോഴാണ് ലഹരിപ്പാർടി ആരംഭിച്ചത്. തുടർന്ന് ഉദ്യോഗസ്‌ഥർ നടപടി സ്വീകരിക്കുകയായിരുന്നു.
ഒക്‌ടോബർ 2 മുതല്‍ 4 വരെയാണ് കപ്പലില്‍ പാര്‍ടി നടത്താന്‍ നിശ്‌ചയിച്ചിരുന്നത്. സംഗീത പരിപാടി എന്ന നിലയിലാണ് ഇത് സംഘടിപ്പിച്ചത്. പരിപാടിയുടെ നൂറോളം ടിക്കറ്റുകളാണ് വിറ്റുപോയത്. ഡെൽഹി ആസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ സഹകരണത്തില്‍ ഫാഷന്‍ ടിവിയാണ് സംഗീത പരിപാടി സംഘടിപ്പിച്ചതെന്നാണ് റിപ്പോര്‍ടുകള്‍.
Read also: ഭവാനിപ്പൂർ ഉപതിരഞ്ഞെടുപ്പ്; മമതയുടെ ലീഡ് 31,000 കടന്നു