തിരുവനന്തപുരം: പ്രമുഖ സ്വകാര്യ ചാനലായ ഏഷ്യാനെറ്റ് ന്യൂസ് യൂട്യൂബിൽ നിന്ന് അപ്രത്യക്ഷം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി യൂട്യൂബിലും ഗൂഗ്ളിലും സെർച്ച് ചെയ്യുമ്പോൾ ഏഷ്യാനെറ്റ് ലൈവ് ടെലകാസ്‌റ്റ് ലഭിക്കാതായതോടെ പ്രേക്ഷകർ ചോദ്യവുമായി രംഗത്ത് എത്തിയിരിക്കുകയാണ്. ചാനലിന്റെ വാർത്തകൾക്കു താഴെ കമന്റുകളായായി നിരവധി പേരാണ് ലൈവ് ടെലകാസ്‌റ്റ് യൂട്യൂബിൽ ലഭിക്കുന്നില്ലെന്ന് പരാതിപ്പെടുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് എന്ന് ഗൂഗ്ളിലോ യൂട്യൂബിലോ സെർച്ച് ചെയ്യുമ്പോൾ മുൻപു ചെയ്‌ത ചില വാർത്തകൾ മാത്രമേ കാണാൻ സാധിക്കുന്നുള്ളൂ എന്നും ലൈവ് ടെലകാസ്‌റ്റ് ലഭ്യമാകുന്നില്ലെന്നും പ്രേക്ഷകർ പറയുന്നു. സാങ്കേതിക തകരാറാണെന്നും ഇത് പരിഹരിക്കാൻ ശ്രമിക്കുന്നുണ്ടെന്നും ആണ് ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെ ഭാഗത്തു നിന്നുള്ള വിശദീകരണം. എന്നാൽ, രണ്ടു ദിവസത്തിലധികമായി യൂട്യൂബിൽ നിന്ന് ചാനൽ അപ്രത്യക്ഷമായിട്ടും പരിഹരിക്കാൻ സാധിക്കാത്തതിന്റെ നീരസവും പ്രേക്ഷകർ പങ്കുവക്കുന്നുണ്ട്.
ഇതുതന്നെ