ന്യൂഡെൽഹി: ബീഫ് നിരോധിച്ച് അസം സർക്കാർ. ഇതുസംബന്ധിച്ച നിയമഭേദഗതിക്ക് മന്ത്രിസഭാ യോഗം അംഗീകാരം നൽകിയതായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ അറിയിച്ചു. റസ്റ്റോറന്റുകൾ, ഹോട്ടലുകൾ, പൊതുപരിപാടികൾ എന്നിവിടങ്ങളിൽ ബീഫ് വിളമ്പുന്നതും കഴിക്കുന്നതും നിരോധിക്കുന്നതാണ് പുതിയ നിയമഭേദഗതി.
നേരത്തെ, ക്ഷേത്രങ്ങളുടെ അഞ്ച് കിലോമീറ്റർ ചുറ്റളവിലുള്ള ബീഫ് വിൽപനയും കശാപ്പും നിരോധിച്ച നിയമമാണ് സംസ്ഥാന സർക്കാർ ഭേദഗതി ചെയ്തത്. ഡെൽഹിയിലുള്ള ഹിമന്ത ഓൺലൈനായാണ് മന്ത്രിസഭാ യോഗത്തിൽ പങ്കെടുത്തത്.
”റസ്റ്റോറന്റുകൾ, ഹോട്ടലുകൾ, പൊതുപരിപാടികൾ എന്നിവിടങ്ങളിൽ ബീഫ് വിളമ്പുന്നതും കഴിക്കുന്നതും നിരോധിക്കാൻ ഞങ്ങൾ തീരുമാനിച്ചു. ബീഫ് ഉപഭോഗം സംബന്ധിച്ച നിലവിലെ നിയമം ശക്തമാണ്. എന്നാൽ, റസ്റ്റോറന്റുകൾ, ഹോട്ടലുകൾ, മതപരമോ സാമൂഹികമോ ആയ പൊതുപരിപാടികൾ എന്നിവിടങ്ങളിൽ ബീഫ് കഴിക്കുന്നതിന് ഇതുവരെ നിരോധനം ഉണ്ടായിരുന്നില്ല. ഇനിമുതൽ പൊതു സ്ഥലങ്ങളിൽ ബീഫ് കഴിക്കുന്നത് പൂർണമായും നിരോധിക്കാൻ തീരുമാനിച്ചു”- ഹിമന്ത ബിശ്വ ശർമ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
Most Read| സ്വയം വളരും, രൂപം മാറും; ജീവനുള്ള കല്ലുകൾ ഭൂമിയിൽ!






































