അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് അവസാനിച്ചു; കനത്ത പോളിങ്

തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്ക് പ്രകാരം, അസമിൽ 85.04%, പുതുച്ചേരിയിൽ 89.08% എന്നിങ്ങനെയാണ് പോളിങ് ശതമാനം. കണക്ക് അന്തിമമല്ല.

By Senior Reporter, Malabar News
election
Rep. Image
Ajwa Travels

ന്യൂഡെൽഹി: കേരളത്തിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് അവസാനിച്ചു. രണ്ടിടത്തും മികച്ച പോളിങ്ങാണ് രേഖപ്പെടുത്തുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്ക് പ്രകാരം, അസമിൽ 85.04%, പുതുച്ചേരിയിൽ 89.08% എന്നിങ്ങനെയാണ് പോളിങ് ശതമാനം. കണക്ക് അന്തിമമല്ല.

അസമിൽ 126 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. ഭരണകക്ഷിയായ ബിജെപി തുടർച്ചയായ മൂന്നാം തവണയും അധികാരം ലക്ഷ്യമിടുമ്പോൾ, 2016ലെ പരാജയത്തിന് ശേഷം അധികാരം തിരിച്ചുപിടിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. 722 സ്‌ഥാനാർഥികളാണ് ജനവിധി തേടിയത്.

പുതുച്ചേരിയിലെ 33 അംഗ നിയമസഭയിൽ മുഖ്യമന്ത്രി എൻ. രംഗസാമിയുടെ നേതൃത്വത്തിലുള്ള എഐഎൻആർസി- ബിജെപി സഖ്യം (എൻഡിഎ), കോൺഗ്രസ്- ഡിഎംകെ സഖ്യവുമായി ശക്‌തമായ മൽസരമാണ് നടന്നത്. ദീർഘകാലമായുള്ള സംസ്‌ഥാന പദവി എന്ന ആവശ്യം, തൊഴിലില്ലായ്‌മ, കുടിവെള്ള മലിനീകരണം എന്നിവയാണ് പ്രധാന തിരഞ്ഞെടുപ്പ് വിഷയങ്ങൾ.

Most Read| താറാവിന്റെ വയറ്റിൽ നിന്ന് കിട്ടിയത് സ്വർണം; അമ്പരന്ന് നാട്ടുകാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE