കൊട്ടാരക്കര: കൊല്ലത്ത് നടന്‍ മുകേഷ് വീണ്ടും ഇടതുമുന്നണിക്ക് വേണ്ടി ജനവധി തേടും. ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് മുകേഷിനെ വീണ്ടും രംഗത്തിറക്കാൻ തീരുമാനം ഉണ്ടായത്. അതേസമയം ഇത്തവണ മൽസരിക്കാന്‍ സാധ്യതയുണ്ടെന്ന സൂചനകള്‍ നല്‍കി സംവിധായകനും നടനുമായ രഞ്‌ജിത്തും രംഗത്തെത്തി. കോഴിക്കോട് നോര്‍ത്ത് മണ്ഡലമായിരിക്കും രഞ്‌ജിത്തിന്റെ സീറ്റ്. പാര്‍ട്ടി തീരുമാനം വന്നതിന് ശേഷം നിലപാട് വ്യക്‌തമാക്കാം എന്നാണ് രഞ്‌ജിത്ത് പറഞ്ഞത്.
കൊല്ലം ഇരവിപൂരത്ത് എം നൗഷാദ് തുടരും. കുന്നത്തൂര്‍ നിയോജക മണ്ഡലത്തില്‍ കോവൂര്‍ കുഞ്ഞുമോന്‍ തന്നെ തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിജയസാധ്യത പരിഗണിച്ചാണ് കോവൂര്‍ കുഞ്ഞുമോനെ വീണ്ടും മൽസരിപ്പിക്കുന്നത്. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റിലാണ് പ്രാഥമിക പട്ടിക സംബന്ധിച്ച് തീരുമാനമായത്. അന്തിമ തീരുമാനം സംസ്‌ഥാന സെക്രട്ടറിയേറ്റിന്റേതാണ്.
Read also: എറണാകുളത്ത് സിപിഐഎം പ്രാഥമിക സ്‌ഥാനാര്‍ഥി പട്ടികയായി







































