എറണാകുളത്ത് സിപിഐഎം പ്രാഥമിക സ്‌ഥാനാര്‍ഥി പട്ടികയായി

By Staff Reporter, Malabar News
CPIM
Ajwa Travels

എറണാകുളം: ജില്ലയിൽ സിപിഐഎം മൽസരിക്കുന്ന സീറ്റുകളില്‍ പ്രാഥമിക സ്‌ഥാനാര്‍ഥി പട്ടികയായി. കൊച്ചിയില്‍ കെജെ മാക്‌സി, തൃപ്പൂണിത്തുറയില്‍ എം സ്വരാജ്, കോതമംഗലത്ത് ആന്റണി ജോണ്‍ എന്നിവർ മൽസര രംഗത്തുണ്ടാവും. എസ് ശര്‍മ ഒഴികെയുള്ള മൂന്ന് എംഎല്‍എമാരും മണ്ഡലത്തില്‍ പ്രചാരണം ആരംഭിച്ചുകഴിഞ്ഞു.

സ്‌ഥാനാര്‍ഥി നിര്‍ണയത്തിനായി ജില്ലാ സെക്രട്ടേറിയറ്റ് ഇന്ന് ചേരും. ജില്ലയില്‍ സീറ്റുകള്‍ ഉറപ്പിക്കണമെന്നാണ് സംസ്‌ഥാന നേതൃത്വം നിര്‍ദ്ദേശിക്കുന്നത്. അതിനാല്‍ തന്നെ ശക്തമായ പ്രവര്‍ത്തനമാണ് ഇതിനായി സിപിഐഎം നടത്തുന്നത്.

വൈപ്പിനില്‍ ശര്‍മയെ കൂടാതെ ജില്ലാ പഞ്ചായത്ത് അംഗം എംവി ഷൈനി, ഡിവൈഎഫ്‌ഐ നേതാവ് പ്രണില്‍ എന്നിവരുടെ പേരുകളും പട്ടികയിലുണ്ട്. കളമശേരിയില്‍ പി രാജീവും കെ ചന്ദ്രന്‍പിള്ളയുമാണ് പരിഗണനയിലുള്ളത്. പറവൂര്‍ സീറ്റ് ലഭിക്കുകയാണെങ്കില്‍ ശര്‍മയേയോ പി രാജീവിനെയോ ഇവിടെ മൽസരിപ്പിക്കുമെന്നാണ് കരുതുന്നത്. കൂടാതെ പെരുമ്പാവൂരില്‍ സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ എന്‍സി മോഹനന്റെ പേരും പരിഗണനയിലുണ്ട്. അതേസമയം ജോസ് കെ മാണി വിഭാഗത്തിന് ഈ സീറ്റ് നല്‍കുമോയെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.

Read Also: മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ഇന്ന് കോവിഡ് വാക്‌സിൻ സ്വീകരിച്ചേക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE