ക്രിസ്‌ത്യൻ ന്യൂനപക്ഷങ്ങൾക്ക് എതിരായ ആക്രമണങ്ങൾ; പ്രധാനമന്ത്രിക്ക് കത്തയച്ച് വിഡി സതീശൻ

By Desk Reporter, Malabar News
VD Satheesan   
Ajwa Travels

തിരുവനന്തപുരം: രാജ്യത്ത് ക്രിസ്‌ത്യൻ ന്യൂനപക്ഷങ്ങൾക്ക് എതിരായ ആക്രമണത്തിൽ ഉൽകണ്‌ഠ രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ് പ്രധാനമന്ത്രിക്ക് കത്തയച്ചു. ക്രിസ്‌ത്യൻ ഗ്രൂപ്പുകൾക്കെതിരെ സമീപകാലത്ത് നടന്ന അതിക്രമങ്ങൾ ഞെട്ടിപ്പിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ കത്തിൽ പറയുന്നു.

കർണാടകയും ഗുജറാത്തും ഉൾപ്പടെ നിരവധി സംസ്‌ഥാനങ്ങളിൽ ആർഎസ്എസുമായി ചേർന്ന് നിൽക്കുന്ന വലതുപക്ഷ സംഘടനകൾ ക്രിസ്‌ത്യാനികൾക്കെതിരെ നടത്തുന്ന ആക്രമണങ്ങൾ അസ്വസ്‌ഥത ഉളവാക്കുന്നതാണ്. 2021ൽ കർണാടകയിൽ മാത്രം ക്രിസ്‌ത്യൻ സമൂഹത്തിനെതിരായ 39 ആക്രമണങ്ങളാണ് റിപ്പോർട് ചെയ്‌തിട്ടുള്ളതെന്നും പ്രതിപക്ഷ നേതാവ് കത്തിൽ ചൂണ്ടിക്കാട്ടുന്നു.

ആൾക്കൂട്ട ആക്രമണങ്ങളുടെ പല കേസുകളിലും യഥാർഥ കുറ്റവാളികളെ അറസ്‌റ്റ് ചെയ്യുന്നതിന് പകരം പാസ്‌റ്റർമാരെയും വിശ്വാസികളെയും പോലീസ് അറസ്‌റ്റ് ചെയ്യുകയാണ്. പ്രാർഥനാ യോഗങ്ങൾ നിർത്തിവെയ്‌ക്കാൻ പള്ളികൾക്ക് പോലീസ് ഔപചാരിക നോട്ടീസ് നൽകുന്ന സംഭവങ്ങളാണ് അരങ്ങേറുന്നതെന്നും കത്തിൽ പറയുന്നു.

Read Also: പുരുഷ കുടുംബാംഗം കൂടെയില്ലെങ്കിൽ സ്‍ത്രീകൾക്ക് യാത്രാനുമതിയില്ല; താലിബാൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE