പാലക്കാട്: മലമ്പുഴ ചെമ്പോട് മലയിൽ അപകടത്തിൽപെട്ട ബാബുവിന്റെ ആരോഗ്യനില തൃപ്തികരമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്. ബാബു നാളെ ആശുപത്രി വിടുമെന്ന് മന്ത്രി കെ കൃഷ്ണൻ കുട്ടി അറിയിച്ചു. ജില്ലാ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന ബാബുവിനെ ഇന്ന് മന്ത്രി സന്ദർശിച്ചിരുന്നു.
ഇന്നലെ നന്നായി ഉറങ്ങിയെന്നും ഭക്ഷണം കഴിക്കാന്‍ പറ്റുന്നുണ്ടെന്നും ചികിൽസയിലുള്ള ബാബു പറഞ്ഞതായി നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. അതേസമയം ബാബു ഇന്നുകൂടി നിരീക്ഷണത്തില്‍ തുടരുമെന്ന് പാലക്കാട് ജില്ലാ മെഡിക്കൽ ഓഫിസർ അറിയിച്ചു.
പാറയിടുക്കിലേക്കുള്ള വീഴ്ചയിലുണ്ടായ ചെറിയ മുറിവുകളൊഴിച്ചാൽ ബാബുവിന് കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ല. ഇസിജി അടക്കമുള്ള പരിശോധനകൾ നടത്തിയിരുന്നു. നിലവിൽ രണ്ട് ദിവസം ഭക്ഷണവും വെള്ളവുമില്ലാതെ കഴിഞ്ഞതിന്റെ അവശതകൾ മാത്രമാണുള്ളതെന്നും മെഡിക്കൽ ഓഫിസർ വ്യക്തമാക്കുന്നു.
Most Read: കെഎസ്ആര്‍ടിസി ശമ്പള വിതരണം; 40 കോടി രൂപ അനുവദിച്ചു










































