ഇന്ധനവില വർധിപ്പിച്ച് ഷെൽ ഇന്ത്യയും; പെട്രോളിന് 119, ഡീസലിന് 123

By Senior Reporter, Malabar News
Fuel Price Hike
Ajwa Travels

ന്യൂഡെൽഹി: നയാരയ്‌ക്ക് പിന്നാലെ ഇന്ധനവില വർധിപ്പിച്ച് പ്രമുഖ കമ്പനിയായ ഷെൽ ഇന്ത്യയും. ബെംഗളൂരുവിലെ ഷെൽ ഔട്ട്ലെറ്റുകളിൽ പെട്രോളിന് 7.41 രൂപയാണ് കൂട്ടിയിരിക്കുന്നത്. ഡീസലിന് 25.01 രൂപ വർധിപ്പിച്ചിട്ടുണ്ട്. സാധാ പെട്രോളിന് 119.85 രൂപയും പവർ പെട്രോളിന് 129.85 രൂപയും നൽകേണ്ടി വരും.

സാധാ ഡീസലിന് 123 രൂപയും പ്രീമിയം ഡീസലിന് 133 രൂപയുമാണ് പുതിയ നിരക്ക്. ഇന്നുമുതൽ ഷെല്ലിന്റെ പമ്പുകളിൽ നിന്ന് പെട്രോൾ, ഡീസൽ നിറയ്‌ക്കുന്നവർക്ക് പുതുക്കിയ നിരക്ക് നൽകേണ്ടിവരും. രണ്ടാഴ്‌ച മുൻപും ഷെൽ ഇന്ധനവില വർധിപ്പിച്ചിരുന്നു.

പെട്രോൾ വിലയിൽ രണ്ട്‌- രണ്ടര രൂപ വർധിപ്പിച്ച് 108.50 രൂപയാക്കിയിരുന്നു. ഡീസൽ വില 93.50 ആയും വർധിപ്പിച്ചു. ഷെല്ലിന് രാജ്യത്താകമാനം 350 ഔട്ട്ലെറ്റുകളാണ് ഉള്ളത്. അതേസമയം, വില വർധിപ്പിച്ചതിനെ കുറിച്ച് ഷെൽ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. മാർച്ച് 27ന് നയാര എനർജി പെട്രോൾ വിലയിൽ അഞ്ച് രൂപയും ഡീസൽ വിലയും മൂന്ന് രൂപയും വർധിപ്പിച്ചിരുന്നു.

Most Read| 5000 വർഷത്തിലേറെ പ്രായം, നാല് മീറ്ററിലധികം തടി; ഇതാണ് ‘മുതുമുത്തച്ഛൻ’ മരം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE