മുംബൈ: ഭീമ കൊറഗാവ് കേസില്‍ അറസ്‌റ്റിലായി ജയിലില്‍ കഴിയുന്ന വരവരറാവുവിനെ ആശുപത്രിയിലേക്ക് മാറ്റാന്‍ കോടതി ഉത്തരവ്. മുംബൈയിലെ തലോജ ജയിലില്‍ അവശനിലയില്‍ കഴിയുന്ന തെലുങ്ക് കവിയും സാമൂഹ്യ പ്രവര്‍ത്തകനുമായ വരവരറാവുവിനെ മുംബൈ നാനാവതി ആശുപത്രിയിലേക്ക് മാറ്റാനാണ് മഹാരാഷ്‌ട്ര ഹൈക്കോടതി ഉത്തരവിട്ടത്.
വരവരറാവു മരണകിടക്കയില്‍ ആണെന്നും അദ്ദേഹത്തിന് ചികില്‍സ അത്യാവശ്യമാണെന്നും ഹൈക്കോടതി ബെഞ്ച് നിരീക്ഷിച്ചു. പതിനഞ്ച് ദിവസത്തിനകം മെഡിക്കല്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കാനാണ് കോടതിയുടെ നിര്‍ദേശം.
മാത്രവുമല്ല കോടതിയുടെ ഉത്തരവില്ലാതെ അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്യരുതെന്നും ചികില്‍സ സര്‍ക്കാര്‍ ചെലവില്‍ ആയിരിക്കണമെന്നും ഹൈക്കോടതി അറിയിച്ചു. കൂടാതെ ബന്ധുക്കള്‍ക്ക് വരവരറാവുവിനെ ആശുപത്രിയില്‍ സന്ദര്‍ശിക്കാനും അനുമതി നല്‍കി.
എന്‍ഐഎ വരവരറാവുവിനെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റണമെന്ന് നിലപാടെടുത്ത സാഹചര്യത്തില്‍ നാനാവതി ആശുപത്രിയിലേക്ക് മാറ്റുന്നതിനെ മഹാരാഷ്‌ട്ര സര്‍ക്കാര്‍ എതിര്‍ത്തിരുന്നില്ല. 2018 ഓഗസ്‌റ്റിലാണ് ഭീമ കൊറഗാവ് കേസില്‍ വരവരറാവു അറസ്‌റ്റിലായത്.
Read Also: കശ്‌മീരിൽ മഞ്ഞിടിച്ചിൽ; സൈനികൻ കൊല്ലപ്പെട്ടു, രണ്ട് പേർക്ക് പരിക്ക്