ചവറ: നിയമസഭാ തിരഞ്ഞെടുപ്പിൽ കൊല്ലം സീറ്റിൽ താൻ തന്നെയാകും സ്ഥാനാർഥിയെന്നും ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നും ഡിസിസി പ്രസിഡണ്ട് ബിന്ദു കൃഷ്ണ. നേതൃത്വത്തിൽ നിന്ന് ഉറപ്പ് ലഭിച്ചുവെന്നും ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷം പ്രചാരണ രംഗത്തേക്ക് ഇറങ്ങുമെന്നും ബിന്ദു കൃഷ്ണ പറഞ്ഞു. നേരത്തെ കുണ്ടറ സീറ്റിലേക്ക് ബിന്ദു കൃഷ്ണയെ പരിഗണിക്കുന്നു എന്നായിരുന്നു സൂചന.
ബിന്ദു കൃഷ്ണക്ക് കൊല്ലം സീറ്റ് നിഷേധിക്കാനുള്ള നീക്കത്തിനെതിരെ ഇന്നലെ ശക്തമായ പ്രതിഷേധമുയർന്നിരുന്നു. ജയസാധ്യത കുറഞ്ഞ കുണ്ടറ സീറ്റിൽ ബിന്ദു കൃഷ്ണയെ പരിഗണിക്കുന്നതിന് എതിരെ കോൺഗ്രസ് പ്രവർത്തകർ വികാരപരമായി പ്രതിഷേധിച്ചത് വാർത്തയായിരുന്നു. തുടർന്ന് ബ്ളോക്ക്-മണ്ഡലം കമ്മിറ്റി പ്രസിഡണ്ടുമാർ രാജിക്കത്ത് കൈമാറുകയും ചെയ്തിരുന്നു. ഇതേത്തുടർന്നാണ് കൊല്ലം സീറ്റ് തന്നെ ബിന്ദു കൃഷ്ണക്ക് നൽകാൻ ധാരണയായത്.
Read also: തൃശൂർ കോൺഗ്രസിന് തന്നെ; മണ്ഡലം തിരിച്ചു പിടിക്കുമെന്ന് പത്മജ വേണുഗോപാല്‍







































