ചെന്നൈ: ചലച്ചിത്ര താരം ഖുഷ്ബു തമിഴ്‌നാട്ടില്‍ ബിജെപി സ്‌ഥാനാര്‍ഥിയാകും. ചെന്നൈ സെന്‍ട്രലിലെ തൗസന്റ് ലൈറ്റ്‌സ് മണ്ഡലത്തില്‍ നിന്നാണ് ഖുഷ്ബു ജനവിധി തേടുക. 20 സീറ്റുകളിലാണ് ബിജെപി തമിഴ്‌നാട്ടില്‍ മൽസരിക്കുന്നത്.
അണ്ണാ ഡിഎംകെയൊടൊപ്പം സഖ്യമായാണ് ബിജെപി മൽസരിക്കുന്നത്. തമിഴ്‌നാട് ബിജെപി സംസ്‌ഥാന പ്രസിഡണ്ടടക്കം ജനവിധി തേടുന്നുണ്ട്. കോയമ്പത്തൂര്‍ സൗത്തില്‍ വനതി ശ്രീനിവാസനാണ് മൽസരിക്കുന്നത്. ഇവിടെ മക്കള്‍ നീതി മയ്യം സ്‌ഥാനാര്‍ഥിയായി കമല്‍ഹാസനും മൽസരിക്കുന്നുണ്ട്.
ധരംപുരയില്‍ നിന്നാണ് ബിജെപി സംസ്‌ഥാന പ്രസിഡണ്ട് എല്‍ മുരുഗന്‍ ജനവിധി തേടുന്നത്. മുതിര്‍ന്ന നേതാവ് എച്ച് രാജ കരൈകുഡിയില്‍ നിന്ന് ജനവി തേടും. നടി ഖുഷ്ബു സ്‌ഥാനാര്‍ഥിയാകില്ല എന്ന തരത്തിലായിരുന്നു നേരത്തെ റിപ്പോര്‍ട്ടുകൾ വന്നിരുന്നത്.
ചെപ്പോക്ക് നിയമസഭാ മണ്ഡലത്തിൽ ഖുഷ്ബു മൽസരിക്കുെമന്ന് ആയിരുന്നു ആദ്യ വിവരം. എന്നാൽ അണ്ണാ ഡിഎംകെ മണ്ഡലം പിഎംകെക്ക് നൽകിയതോടെ ഖുഷ്ബുവിന്റെ സാധ്യത അവസാനിക്കുക ആയിരുന്നു.
ഡിഎംകെ അധ്യക്ഷനായിരുന്ന എം കരുണാനിധി മൽസരിച്ചിരുന്ന മണ്ഡലമാണിത്. മണ്ഡലത്തിൽ ഖുഷ്ബു വലിയ തോതിൽ പ്രചാരണം നടത്തിയിരുന്നു. ബിജെപിക്ക് നൽകുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന മണ്ഡലം അവസാന നിമിഷമാണ് എഐഡിഎംകെ, പിഎംകെക്ക് കൈമാറിയത്.