ശ്രീനഗര്‍: ബിജെപി സർക്കാർ ജമ്മു കശ്‌മീരിനെ വില്‍പനയ്‌ക്ക് വെച്ചിരിക്കുന്നുവെന്ന് പിഡിപി നേതാവ് മെഹ്ബൂബ മുഫ്‌തി. ജനങ്ങളെ മതത്തിന്റെ പേരില്‍ ഭിന്നിപ്പിക്കാനാണ് ബിജെപി ശ്രമമെന്നും മുഫ്‌തി ആരോപിച്ചു.
“ജമ്മു കശ്‌മീര്‍ പുറത്തുനിന്നുള്ള ആളുകള്‍ക്കായി സര്‍ക്കാര്‍ വില്‍പനയ്‌ക്ക് വെച്ചിരിക്കുകയാണ്. ഞങ്ങളെ പാപ്പരാക്കി മറ്റ് സംസ്‌ഥാനങ്ങളെ ആശ്രയിക്കുന്ന അവസ്‌ഥയിൽ എത്തിക്കണമെന്ന് അവര്‍ ആഗ്രഹിക്കുന്നു”- മുഫ്‌തി മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഇന്ത്യയിലുള്ളതെല്ലാം കുത്തക മുതലാളികള്‍ക്ക് വില്‍ക്കുകയാണ് ബിജെപി സര്‍ക്കാര്‍ ചെയ്യുന്നതെന്നും അവര്‍ കൂട്ടിച്ചേർത്തു.
ബിജെപിക്ക് വിഭജിച്ച് ഭരിക്കാനുള്ള പരീക്ഷണങ്ങള്‍ നടത്തുന്ന ലബോറട്ടറിയാണ് ജമ്മു കശ്‌മീരെന്നും പിന്നീട് മറ്റ് സംസ്‌ഥാനങ്ങളിലും ഇതേ നയം പ്രയോഗിക്കുമെന്നും മെഹ്ബൂബ മുഫ്‌തി ആരോപിച്ചു. ഇതിനെതിരെ സംസാരിക്കുന്നവരെ ദേശവിരുദ്ധരാക്കുന്നു. ഒരു സര്‍ദാര്‍ ജി ഖാലിസ്‌ഥാനിയാകുന്നു, ഞങ്ങളെ പാകിസ്‌ഥാനികളാക്കുന്നു. ബിജെപിക്കാര്‍ക്ക് അവർ മാത്രമാണ് ഹിന്ദുസ്‌ഥാനികളെന്നും മുഫ്‌തി ചൂണ്ടിക്കാട്ടി.
Read also: ഉവൈസിയുടെ ഔദ്യോഗിക വസതി ആക്രമിച്ചു; ഹിന്ദു സേന പ്രവർത്തകർ അറസ്‌റ്റിൽ







































