ഒവൈസിയുടെ ഔദ്യോഗിക വസതി ആക്രമിച്ചു; ഹിന്ദു സേന പ്രവർത്തകർ അറസ്‌റ്റിൽ

By Syndicated , Malabar News
owaisi
Ajwa Travels

ന്യൂഡെല്‍ഹി: എഐഎംഐഎം നേതാവും ഹൈദരാബാദ് എംപിയുമായ അസദുദ്ദീന്‍ ഒവൈസിയുടെ ഔദ്യോഗിക വസതി ആക്രമിച്ച ഹിന്ദു സേന പ്രവർത്തകരെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. ഉവൈസിയുടെ ഡെല്‍ഹി അശോക റോഡിലുള്ള വസതിക്ക് നേരെയായിരുന്നു ആക്രമണം. ചൊവ്വാഴ്‌ച വൈകുന്നേരമാണ് സംഭവം. കേസിൽ അഞ്ച് പേരെ അറസ്‌റ്റ് ചെയ്‌തതായി ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ ദീപക് യാദവ് പറഞ്ഞു.

ഏഴ് മുതല്‍ എട്ട് വരെ ആളുകള്‍ സംഘമായെത്തി വീട് അക്രമിക്കുകയായിരുന്നു എന്നാണ് റിപ്പോർട്. ബംഗ്ളാവിന് പുറത്ത് നെയിംപ്‌ളേറ്റും വിളക്കും ജനല്‍ ഗ്ളാസും ആക്രമണത്തിൽ തകർന്നിട്ടുണ്ട്. സംഭവ സമയത്ത് ഒവൈസി വസതിയില്‍ ഉണ്ടായിരുന്നില്ലെന്നാണ് വിവരം.

Read also: ആയുർവേദത്തെ അപമാനിച്ചു; മലയാളി ഡോക്‌ടര്‍ക്കെതിരെ ആയുഷ് മന്ത്രാലയം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE