പാലക്കാട്: പാലക്കാട് സ്വദേശിയായ ഒരാള്‍ക്കു കൂടി ബ്ളാക്ക് ഫംഗസ് സ്‌ഥിരീകരിച്ചു. പോത്തുണ്ടി സ്വദേശിയായ 53കാരനാണ് കോവിഡ് നെഗറ്റീവ് ആയ ശേഷം ഇന്നലെ രോഗം സ്‌ഥിരീകരിച്ചത്. ഇയാൾ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിൽസയിലാണ്.
അതേസമയം, പാലക്കാട് സ്വദേശിയായ 50കാരിക്കും മഞ്ചേരി മെഡിക്കല്‍ കോളജില്‍ കഴിയുന്ന 22കാരനും നേരത്തെ ബ്ളാക്ക് ഫംഗസ് സ്‌ഥിരീകരിച്ചിരുന്നു. മങ്കര സ്വദേശിയായ 67കാരനും രോഗബാധയുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിൽസയിൽ കഴിയവേ കഴിഞ്ഞ ദിവസം മരിച്ച പാലക്കാട് സ്വദേശിക്കും ബ്ളാക്ക് ഫംഗസ് സ്‌ഥിരീകരിച്ചിരുന്നു.







































