തിരുവനന്തപുരം: തദ്ദേശ സ്‌ഥാപനങ്ങളിക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ യുഡിഎഫും, എല്‍ഡിഎഫും തമ്മില്‍ പരസ്യ ധാരണയുണ്ടാക്കിയെന്ന ആരോപണവുമായി ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. തിരുവനന്തപുരത്ത് ബിജെപിക്കെതിരെ നടന്നത് നീചമായ വോട്ടു കച്ചവടമാണെന്ന് സുരേന്ദ്രൻ ആരോപിച്ചു. കോൺഗ്രസുമായുള്ള ബന്ധത്തിന്റെ ജാരസന്തതിയാണ് എൽഡിഎഫിന്റെ വിജയമെന്നും സുരേന്ദ്രൻ പറഞ്ഞു.
തിരഞ്ഞെടുപ്പിന്റെ അവസാന ദിവസം ആകുമ്പോഴേക്കും വളരെ വ്യക്‌തമായ നീക്കുപോക്കാണ് ഉണ്ടായത്. സിപിഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവന്‍ പറഞ്ഞത് ബിജെപിയുടെ പരാജയം തങ്ങള്‍ ഉറപ്പുവരുത്തിയെന്നാണ്. ഫലം വന്നപ്പോഴാണ് അത് എങ്ങനെയെന്ന് വ്യക്‌തമായതെന്നും കെ സുരേന്ദ്രന്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.
തിരഞ്ഞെടുപ്പിൽ യുഡിഎഫിന് സമ്പൂര്‍ണ തകര്‍ച്ചയുണ്ടായെന്നും മുഴുവൻ വോട്ടുകളും അവര്‍ എൽഡിഎഫിന് മറിച്ചു വിറ്റെന്നും സുരേന്ദ്രൻ പറഞ്ഞു. യുഡിഎഫിന് നിര്‍ണായക സ്വാധീനമുള്ള വാര്‍ഡുകളിൽ പോലും വോട്ട് ശതമാനം കുത്തനെ ഇടിഞ്ഞെന്നും സുരേന്ദ്രൻ പറയുന്നു.
Read Also: ഗോപാലകൃഷ്‌ണന്റെ തോൽവിക്ക് കാരണം ബിജെപിയിലെ ചേരിപ്പോരെന്ന് സൂചന