ന്യൂഡെൽഹി: യുക്രൈനിലെ യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യന്‍ പ്രസിഡണ്ട് പുടിനോട് നിര്‍ദ്ദേശിക്കാന്‍ കഴിയുമോയെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍വി രമണ. യുക്രൈനില്‍ കുടുങ്ങിയ വിദ്യാര്‍ഥികള്‍ അടക്കമുള്ളവരെ മടക്കി കൊണ്ടുവരുന്നതിന് നടപടി സ്വീകരിക്കാന്‍ കേന്ദ്രത്തോട് നിര്‍ദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി പരിഗണിക്കവേ ആയിരുന്നു ചീഫ് ജസ്‌റ്റിസിന്റെ പരാമർശം. കിഴക്കന്‍ യുക്രൈനിലുള്ള വിദ്യാർഥികളെ മടക്കി കൊണ്ടുവരുന്നതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
റഷ്യന്‍ അതിര്‍ത്തിയിലുള്ള പടിഞ്ഞാറന്‍ യുക്രൈനിലെ വിദ്യാർഥികളെ ഒഴിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നില്ലെന്നും ഹരജിക്കാര്‍ കോടതിയില്‍ ആരോപിച്ചു. ആ പ്രദേശങ്ങളിലുള്ള വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ഹരജിക്കാരന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. മുപ്പതോളം വിദ്യാർഥിനികള്‍ അടക്കമുള്ളവര്‍ ഭക്ഷണം പോലും ലഭിക്കാതെ കഴിഞ്ഞ ആറ് ദിവസമായി യുക്രൈന്‍ അതിര്‍ത്തിയില്‍ കഴിയുകയാണെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടി.
ഏത് സര്‍ക്കാരിനോട് സുരക്ഷാ ഉറപ്പാക്കണമെന്നാണ് കോടതി നിര്‍ദേശം നല്‍കേണ്ടതെന്ന് ചീഫ് ജസ്റ്റിസ് എന്‍വി രമണ ആരാഞ്ഞു. വിദ്യാര്‍ത്ഥികളുടെ അവസ്ഥയില്‍ വിഷമം കോടതിക്ക് വിഷമം ഉണ്ട്. സാമൂഹിക മാധ്യമങ്ങളില്‍ കോടതി ഇടപെടുന്നില്ലെന്ന അഭിപ്രായം ചിലര്‍ പ്രകടിപ്പിക്കുന്നത് കണ്ടു. എന്നാല്‍ യുദ്ധം നിര്‍ത്താന്‍ പുടിനോട് നിര്‍ദ്ദേശിക്കാന്‍ തങ്ങൾക്ക് കഴിയുമോയെന്ന് ചീഫ് ജസ്‌റ്റിസ് ചോദിച്ചു.
Read Also: നടിയെ ആക്രമിച്ച കേസ്; തുടരന്വേഷണ പുരോഗതി റിപ്പോർട് സമർപ്പിച്ച് ക്രൈം ബ്രാഞ്ച്