ന്യൂഡെല്‍ഹി: ഉത്തര്‍പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ വോട്ടിങ് മെഷീനുകള്‍ സൂക്ഷിച്ച സ്‌ട്രോങ് റൂമിന് കാവൽ നിന്ന് ഒരു സ്‌ഥാനാര്‍ഥി. ഉത്തര്‍പ്രദേശിലെ മീററ്റ് ജില്ലയിലാണ് സംഭവം.
മീററ്റിലെ ഹസ്‌തനിപുര്‍ മണ്ഡലത്തിലെ എസ്‌പി സ്‌ഥാനാര്‍ഥിയായ യോഗേഷ് വെര്‍മയാണ് ബൈനോക്കുലറിലൂടെ 24 മണിക്കൂറും സ്‌ട്രോങ് റൂം നിരീക്ഷിച്ചു കൊണ്ടിരിക്കുന്നത്. സ്‌ട്രോങ് റൂമിന് അകലെയായി നിര്‍ത്തിയിട്ട ജീപ്പില്‍ കയറി നിന്നാണ് ഇദ്ദേഹത്തിന്റെയും സംഘത്തിന്റെയും നിരീക്ഷണം.
തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ എതിരാളികള്‍ ശ്രമിച്ചേക്കുമെന്ന ഭയമാണ് ഇദ്ദേഹത്തെ ഇങ്ങനെ ചെയ്യാൻ പ്രേരിപ്പിച്ചത്. 8 ഷിഫ്റ്റുകളിലായി 24 മണിക്കൂറും ഇദ്ദേഹവും അണികളും കൂടെ സ്‌ട്രോങ് റൂം നിരീക്ഷിക്കുകയാണ്.
പശ്‌ചിബംഗാളില്‍ എന്ത് സംഭവിച്ചു എന്നത് നാം മറക്കരുതെന്ന് യോഗേഷ് വെര്‍മ ചൂണ്ടിക്കാട്ടി. ‘എക്‌സിറ്റ്‌പോളുകള്‍ പറഞ്ഞത് ബംഗാളിൽ ബിജെപി ജയിക്കുമെന്നായിരുന്നു. പക്ഷെ ദീദി (മമത ബാനര്‍ജി) മികച്ച ഭൂരിപക്ഷത്തോടെ സര്‍ക്കാര്‍ രൂപീകരിച്ചു. എക്‌സിറ്റ്‌പോളുകള്‍ എപ്പോഴും ശരിയാവണമെന്നില്ല. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും ഹസ്‌തനിപുര്‍ എംഎല്‍എയും ഒരേ പാര്‍ട്ടിക്കാരായിരുന്നു എന്നത് ചരിത്രമാണ്’, യോഗേഷ് പറഞ്ഞു.
Most Read: കശ്‌മീരില്‍ ജെയ്ഷെ ഭീകരര്‍ നുഴഞ്ഞ് കയറി; ഇന്റലിജന്‍സ് മുന്നറിയിപ്പ്