കശ്‌മീരില്‍ ജെയ്ഷെ ഭീകരര്‍ നുഴഞ്ഞ് കയറി; ഇന്റലിജന്‍സ് മുന്നറിയിപ്പ്

By News Bureau, Malabar News
Terrorist Attack
Rep. Image
Ajwa Travels

ശ്രീനഗർ: ജമ്മു കശ്‌മീരില്‍ 12 ജെയ്ഷെ ഭീകരര്‍ നുഴഞ്ഞ് കയറിയതായി ഇന്റലിജന്‍സ് മുന്നറിയിപ്പ്. ഫെബ്രുവരി 13, 14 തീയതികളിലാണ് പാക് ഭീകരര്‍ എത്തിയതെന്നാണ് അറിയിപ്പ് വ്യക്‌തമാക്കുന്നത്‌. കേരന്‍ സെക്‌ടറിലെ ജുമാഗുണ്ട് വനമേഖല വഴിയാണ് നുഴഞ്ഞുകയറ്റമെന്നും റിപ്പോര്‍ട്ടിലുണ്ട്.

ഭീകരര്‍ സോപോര്‍, ബന്ധിപോര മേഖലകളില്‍ ഒളിഞ്ഞിരിക്കുകയാണ് എന്നും ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കുന്നു. ഭീകരുടെ കൈവശം സാറ്റ്‌ലൈറ്റ് ഫോണുകളും ഗ്രനേഡുകളും ഉണ്ടെന്നാണ് ഇന്റലിജന്‍സിന് ലഭിച്ച വിവരം. ഇതേതുടർന്ന് പ്രദേശവാസികള്‍ക്ക് അധികൃതർ ജാഗ്രതാ നിർദ്ദേശം നൽകി.

സംഭവത്തിൽ ജമ്മു കശ്‌മീര്‍ പോലീസിനും സുരക്ഷാ ഫോഴ്‌സിനും പാര്‍ലമെന്ററി ഫോഴ്‌സുകള്‍ക്കും ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു.

ഭീകരർ രാജ്യത്ത് വലിയ പ്രത്യാഘാതമുണ്ടാക്കുന്ന ആക്രമണത്തിന് പദ്ധതിയിട്ടതായാണ് ഇന്റലിജന്‍സ് സംശയിക്കുന്നത്. ഇത് തടയുന്നതിനായുള്ള നീക്കത്തിലാണ് ഇന്റലിജൻസ് ഉദ്യോഗസ്‌ഥർ. നിലവിൽ പ്രദേശത്ത് നിരീക്ഷണം ശക്‌തമാക്കിയിട്ടുണ്ട്.

Most Read: ‘ആക്രമിക്കപ്പെട്ട നടിക്കൊപ്പം’; ഞെട്ടിക്കുന്ന സംഭവമെന്ന് സൂര്യ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE