‘ആക്രമിക്കപ്പെട്ട നടിക്കൊപ്പം’; ഞെട്ടിക്കുന്ന സംഭവമെന്ന് സൂര്യ

By Staff Reporter, Malabar News
Malabar News_ suriya
Ajwa Travels

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതികരണവുമായി തമിഴ് നടന്‍ സൂര്യ. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യമാണ് നടന്നതെന്ന് സൂര്യ പറഞ്ഞു. സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും അറിയില്ല. അതുകൊണ്ട് തന്നെ ആധികാരികമായൊന്നും പറയുന്നില്ല. പക്ഷെ, ഇത്തരം സംഭവങ്ങള്‍ സമൂഹത്തില്‍ ഒരിക്കലും ഉണ്ടാകാന്‍ പാടില്ല.

ഇങ്ങനെയൊക്കെ ഇപ്പോഴും സംഭവിക്കുന്നു എന്നത് ഞെട്ടിക്കുന്നു. ആക്രമിക്കപ്പെട്ട നടിക്കൊപ്പം നിലകൊള്ളുകയാണ് താനെന്നും സൂര്യ കൂട്ടിച്ചേര്‍ത്തു. പുതിയ ചിത്രമായ ‘എതര്‍ക്കും തുനിന്തവന്റെ’ പ്രമോഷന്‍ പരിപാടികള്‍ക്ക് വേണ്ടി കൊച്ചിയിൽ എത്തിയപ്പോഴാണ് തെന്നിന്ത്യന്‍ താരം വിവാദമായ കേസിനെക്കുറിച്ച് പ്രതികരണം നടത്തിയത്.

Read Also: മാനുഷിക ഇടനാഴി തുറന്നു; സുമിയിൽ നിന്ന് ഇന്ത്യൻ വിദ്യാർഥികളെ ഒഴിപ്പിച്ചു തുടങ്ങി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE