തദ്ദേശ സ്വയംഭരണ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പ് ഡിസംബർ പത്തിന്; വിജ്‌ഞാപനം നാളെ
തിരുവനന്തപുരം: സംസ്‌ഥാനത്തെ 31 തദ്ദേശ സ്വയംഭരണ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. ഡിസംബർ പത്തിന് ഉപതിരഞ്ഞെടുപ്പ് നടക്കുമെന്ന് സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു. നാളെ തിരഞ്ഞെടുപ്പ് വിജ്‌ഞാപനം...
മണ്ഡല- മകരവിളക്ക് മഹോൽസവം; ശബരിമല നട നാളെ തുറക്കും
തിരുവനന്തപുരം: ശബരിമല മണ്ഡല- മകരവിളക്ക് മഹോൽസവത്തിന് നാളെ തുടക്കം. വൈകിട്ട് അഞ്ചിന് മേൽശാന്തി പിഎൻ മഹേഷ് നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും. നട തുറന്ന ശേഷം ആഴിയിൽ അഗ്‌നി പകരും. പുതിയ...
കേരളത്തിന് തിരിച്ചടി; വയനാട് ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്രം
ന്യൂഡെൽഹി: വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന് കേന്ദ്ര സർക്കാർ. നിലവിലെ മാനദണ്ഡങ്ങൾ അതിന് അനുവദിക്കുന്നില്ലെന്ന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് അറിയിച്ചു.
ഡെൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെവി തോമസ് പ്രധാനമന്ത്രിക്ക്...
കൊടകര കള്ളപ്പണ ഇടപാട് കേസ്; ഇഡിക്കും ആദായനികുതി വകുപ്പിനും ഹൈക്കോടതി നോട്ടീസ്
കൊച്ചി: കൊടകര കള്ളപ്പണ ഇടപാട് കേസിലെ അന്വേഷണ പുരോഗതി അറിയിക്കാൻ ഹൈക്കോടതി നോട്ടീസ്. എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിനും ആദായനികുതി വകുപ്പിനുമാണ് ഹൈക്കോടതി നോട്ടീസ് അയച്ചത്. മൂന്നാഴ്‌ചക്കകം അന്വേഷണ പുരോഗതി അറിയിക്കാനാണ് ജസ്‌റ്റിസ് ബെച്ചു കുര്യൻ...
സംസ്‌ഥാനത്ത് വ്യാപക മഴ തുടരും; ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്
തിരുവനന്തപുരം: കേരളത്തിൽ വ്യാപക മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്.
നാളെ കോട്ടയം, എറണാകുളം,...
ആത്‌മകഥാ വിവാദം; വെട്ടിലായി സിപിഎം- ഇപി ജയരാജനോട് വിശദീകരണം തേടിയേക്കും
തിരുവനന്തപുരം: ഇപി ജയരാജന്റേതെന്ന പേരിൽ പുറത്തിറങ്ങിയ ആത്‌മകഥയിലെ ചില ഭാഗങ്ങൾ പുറത്തായതിൽ വെട്ടിലായി സിപിഎം. ആത്‌മകഥാ വിവാദത്തിൽ ഇപി ജയരാജനോട് വിശദീകരണം തേടാനാണ് സിപിഎമ്മിന്റെ തീരുമാനം. നാളെ ചേരുന്ന സംസ്‌ഥാന സെക്രട്ടറിയേറ്റ് വിഷയം...
പീരുമേട്ടിൽ സ്‌കൂൾ വിദ്യാർഥികൾക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന; വൻ അപകടം ഒഴിവായി
ഇടുക്കി: പീരുമേട്ടിൽ സ്‌കൂൾ വിദ്യാർഥികൾക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന. വിദ്യാർഥികൾ ഓടിമാറിയതിനാൽ വൻ അപകടം ഒഴിവായി. ബസ് കാത്തുനിന്ന മരിയാഗിരി സ്‌കൂളിലെ കുട്ടികൾക്ക് നേരെയാണ് കാട്ടാന പാഞ്ഞടുത്തത്. ബുധനാഴ്‌ച വൈകിട്ട് അഞ്ചുമണിയോടെ ആയിരുന്നു...
എഡിഎം നവീൻ ബാബുവിന്റെ മരണം; ഇന്ന് കുടുംബാംഗങ്ങളുടെ മൊഴിയെടുക്കും
കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കണ്ണൂരിൽ നിന്നുള്ള പ്രത്യേക അന്വേഷണസംഘം ഇന്ന് കുടുംബാംഗങ്ങളുടെ മൊഴിയെടുക്കും. കൈക്കൂലി ആരോപണം ഉന്നയിച്ച പെട്രോൾ പമ്പ് ഉടമ പ്രശാന്തിന്റെ മൊഴി ഇന്നലെ രേഖപ്പെടുത്തിയിരുന്നു.
പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടും...









































