വ്യോമാക്രമണവുമായി ഇസ്രയേൽ, തിരിച്ചടിച്ച് ഹിസ്ബുല്ല; സംഘർഷം രൂക്ഷം
ന്യൂഡെൽഹി: ഹിസ്ബുല്ലയും ഇസ്രയേലും തമ്മിൽ സംഘർഷം രൂക്ഷമാകുന്നു. ലെബനിലെ വിവിധ കേന്ദ്രങ്ങളിൽ ഇസ്രയേൽ ആക്രമണം നടത്തി. വ്യോമാക്രമണത്തിനുള്ള മുന്നൊരുക്കങ്ങൾ ഹിസ്ബുല്ല നടത്തുന്നതായി ബോധ്യപ്പെട്ടതിനാലാണ് ഇസ്രയേൽ ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്.
തിരിച്ചടിയായി ഇസ്രയേലിലെ സൈനിക കേന്ദ്രങ്ങൾ...
ബംഗാളി നടിയുടെ ആരോപണം; ചലച്ചിത്ര അക്കാദമി ചെയർമാൻ സ്‌ഥാനം രാജിവെച്ച് രഞ്‌ജിത്ത്
കോഴിക്കോട്: ബംഗാളി നടിയുടെ ലൈംഗികാരോപണ വെളിപ്പെടുത്തലിന് പിന്നാലെ പ്രതിഷേധം കനത്തതോടെ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്‌ഥാനം രാജിവെച്ച് സംവിധായകൻ രഞ്‌ജിത്ത്. അപമര്യാദയായി പെരുമാറിയെന്ന ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിനെ തുടർന്നാണ് രാജിവെക്കുന്നതെന്ന്...
ടെലഗ്രാം സിഇഒ പാവൽ ദുറോവ് ഫ്രാൻസിൽ അറസ്‌റ്റിൽ
പാരിസ്: ടെലഗ്രാം സിഇഒ പാവൽ ദുറോവ് ഫ്രാൻസിൽ അറസ്‌റ്റിൽ. ബുർഗ്വോ വിമാനത്താവളത്തിൽ വെച്ചാണ് പാവൽ ദുറോവ് അറസ്‌റ്റിലായതെന്ന് രാജ്യാന്തര മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു. ടെലഗ്രാമിന്റെ ക്രിമിനൽ ഉപയോഗം നിയന്ത്രിക്കുന്നതിൽ പാവൽ ദുറോവ് പരാജയപ്പെട്ടന്നാണ്...
മന്ത്രിമാരുടെ തർക്കം; പിആർ ശ്രീജേഷിന്റെ സ്വീകരണച്ചടങ്ങ് മാറ്റിവെച്ചു
തിരുവനന്തപുരം: പാരിസ് ഒളിമ്പിക്‌സിൽ വെങ്കലം നേടിയ ഹോക്കി താരം പിആർ ശ്രീജേഷിന്റെ സ്വീകരണച്ചടങ്ങ് മന്ത്രിമാരായ വി ശിവൻകുട്ടിയും വി അബ്‌ദുറഹ്‌മാനും തമ്മിലുള്ള തർക്കം മൂലം മാറ്റി. ചടങ്ങ് മാറ്റിവെക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ...
പ്രതിഷേധം ഫലം കണ്ടു; കരിപ്പൂരിലെ പാർക്കിങ് ഫീസ് വർധന മരവിപ്പിച്ചു
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിലെ പാർക്കിങ് ഫീസ് വർധന മരവിപ്പിച്ചു. ടാക്‌സി വാഹനങ്ങളുടെ പാർക്കിങ് ഫീസ് കുത്തനെ കൂട്ടിയതിനെതിരെ ശക്‌തമായ പ്രതിഷേധം ഉണ്ടായിരുന്നു. ഇതോടെയാണ് എയർപോർട് അതോറിറ്റിയുടെ താൽക്കാലിക പിൻമാറ്റം.
ഈ മാസം 16നാണ് 40...
ലൈംഗികാരോപണം; അമ്മ ജനറൽ സെക്രട്ടറി സ്‌ഥാനത്ത് നിന്ന് സിദ്ദിഖ് രാജിവെച്ചു
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട് പുറത്തുവിട്ടതിന് പിന്നാലെ മലയാള സിനിമാ മേഖലയിൽ ലൈംഗികാരോപണ കൊടുങ്കാറ്റ് ആഞ്ഞടിക്കുന്നു. യുവ നടിയുടെ പീഡന ആരോപണത്തിന് പിന്നാലെ അമ്മ ജനറൽ സെക്രട്ടറി സ്‌ഥാനത്ത് നിന്ന് നടൻ സിദ്ദിഖ്...
പുതിയ ഏകീകൃത പെൻഷൻ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
ന്യൂഡെൽഹി: പുതിയ ഏകീകൃത പെൻഷൻ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. സർക്കാർ ജീവനക്കാർക്ക് ശമ്പളത്തിന്റെ 50% പെൻഷൻ ഉറപ്പ് നൽകുമെന്നും 23 ലക്ഷം പേർക്ക് പുതിയ പദ്ധതി ഗുണം ചെയ്യുമെന്നും കേന്ദ്രമന്ത്രി അശ്വിനി...
കറന്റ് ബിൽ നാളെ ഓൺലൈൻ വഴി അടക്കാനാവില്ല; കെഎസ്ഇബി അറിയിപ്പ്
തിരുവനന്തപുരം: ഡേറ്റ സെന്റർ നവീകരണത്തിന്റെ ഭാഗമായി നാളെ രാവിലെ ഏഴ് മുതൽ 11 വരെ എല്ലാ വിഭാഗം ഉപഭോക്‌താക്കളുടെയും ഓൺലൈനിലൂടെയുള്ള പണമടയ്‌ക്കലിനും 1912 എന്ന നമ്പറിലൂടെയുള്ള ഉപഭോക്‌തൃ സേവനങ്ങൾക്കും തടസം നേരിട്ടേക്കാമെന്ന് കെഎസ്ഇബി...









































