ന്യൂഡെൽഹി: പുതിയ ഏകീകൃത പെൻഷൻ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. സർക്കാർ ജീവനക്കാർക്ക് ശമ്പളത്തിന്റെ 50% പെൻഷൻ ഉറപ്പ് നൽകുമെന്നും 23 ലക്ഷം പേർക്ക് പുതിയ പദ്ധതി ഗുണം ചെയ്യുമെന്നും കേന്ദ്രമന്ത്രി അശ്വിനി വൈഷ്‌ണവ് പറഞ്ഞു. പെൻഷൻ പദ്ധതി 2025 ഏപ്രിൽ ഒന്നിന് നിലവിൽ വരും.
കേന്ദ്ര സർക്കാർ ജീവനക്കാർക്ക് നാഷണൽ പെൻഷൻ പദ്ധതിയും (എൻപിഎസ്) യുപിഎസും തിരഞ്ഞെടുക്കാനുള്ള അവസരം ഉണ്ടായിരിക്കും. നിലവിലുള്ള ജീവനക്കാർക്ക് എൻപിഎസിൽ നിന്ന് യുപിഎസിലേക്ക് മാറാം. അഷ്വേർഡ്, കുടുംബ പെൻഷൻ, മിനിമം അഷ്വേർഡ് പെൻഷൻ എന്നിങ്ങനെയാണ് പെൻഷൻ പദ്ധതി വേർതിരിച്ചിരിക്കുന്നത്.
അഷ്വേർഡ് പെൻഷൻ: കുറഞ്ഞത് 25 വർഷം സർവീസ് പൂർത്തിയാക്കുന്ന സർക്കാർ ജീവനക്കാർക്ക് വിരമിക്കുന്നതിന് മുമ്പുള്ള 12 മാസത്തെ ശരാശരി അടിസ്‌ഥാന ശമ്പളത്തിന്റെ 50 പെൻഷനായി ഉറപ്പ് നൽകുന്നു.
കുടുംബ പെൻഷൻ: പെൻഷൻ വാങ്ങുന്നയാൾ മരിച്ചാൽ, അപ്പോൾ വാങ്ങിയിരുന്ന പെൻഷൻ തുകയുടെ 60% പെൻഷൻ കുടുംബത്തിന് ഉറപ്പാക്കും.
മിനിമം അഷ്വേർഡ് പെൻഷൻ: പത്ത് വർഷം സർവീസുള്ള ജീവനക്കാർക്ക് 10,000 രൂപ പ്രതിമാസ പെൻഷൻ ഉറപ്പാക്കും.
Most Read| കറന്റ് ബിൽ നാളെ ഓൺലൈൻ വഴി അടക്കാനാവില്ല; കെഎസ്ഇബി അറിയിപ്പ്