പാക് മസ്‌ജിദിലെ സ്‌ഫോടനം; ഉത്തരവാദിത്തം ഏറ്റെടുത്ത് ഐഎസ്
ഇസ്‌ലാമാബാദ്: പാകിസ്‌ഥാൻ നഗരമായ പെഷവാറിലെ മസ്‌ജിദിൽ ഉണ്ടായ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഇസ്‌ലാമിക് സ്‌റ്റേറ്റ് (ഐഎസ്) ഏറ്റെടുത്തതായി പാക് മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു. 57 പേരാണ് സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടത്. 200ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു.
വെള്ളിയാഴ്‌ചയാണ്...
8 ദിവസത്തിനിടെ യുക്രൈനിൽ നിന്ന് ജർമനിയിൽ എത്തിയത് 18,000ത്തോളം പേർ
കീവ്: യുക്രൈനിൽ റഷ്യയുടെ അധിനിവേശം തുടരുമ്പോൾ കഴിഞ്ഞ 8 ദിവസത്തിനിടെ ജർമനിയിലേക്ക് 18,000ത്തോളം ആളുകൾ പലായനം ചെയ്‌തതായി ജർമൻ ആഭ്യന്തര മന്ത്രാലയം. 18,436 പേരാണ് യുക്രൈനിൽ നിന്നും ജർമനിയിൽ കഴിഞ്ഞ ദിവസങ്ങളിൽ എത്തിയത്....
ഒരാഴ്‌ചക്കിടെ സെലൻസ്‌കിക്ക് നേരെ മൂന്ന് വധശ്രമങ്ങൾ; രഹസ്യവിവരം
കീവ്: റഷ്യൻ ആക്രമണം ആരംഭിച്ച് ഒരാഴ്‌ചക്കിടെ യുക്രൈൻ പ്രസിഡണ്ട് വ്‌ളോഡിമിർ സെലെൻസ്‌കിക്ക് നേരെ മൂന്ന് വധശ്രമങ്ങൾ നടന്നതായി റിപ്പോർട്. സെലൻസ്‌കിക്ക് നേരെയുള്ള ആക്രമണങ്ങളെ കുറിച്ച് യുക്രൈൻ അധികൃതർക്ക് മുന്നറിയിപ്പ് ലഭിച്ചതോടെയാണ് മൂന്ന് വധശ്രമങ്ങളും...
ആണവ നിലയത്തിലെ റഷ്യൻ ആക്രമണം; റേഡിയേഷൻ പുറത്തു പോയിട്ടില്ലെന്ന് യുഎൻ
കീവ്: യുക്രൈനിലെ സാപ്രോഷ്യ ആണവനിലയത്തിൽ റഷ്യ നടത്തിയ വ്യോമാക്രമണത്തിൽ റേഡിയേഷൻ പുറത്തു പോയിട്ടില്ലെന്ന് വ്യക്‌തമാക്കി ഐക്യരാഷ്‌ട്ര സഭ. യുഎന്നിന്റെ അറ്റോമിക് വാച്ച്‌ഡോഗ് ആണ് ഇക്കാര്യം അറിയിച്ചത്. ആക്രമണത്തെ തുടർന്ന് 2 പേർക്ക് പരിക്ക്...
റഷ്യയുടെ യുദ്ധക്കുറ്റങ്ങൾ അന്വേഷിക്കാൻ യുഎൻ; കമ്മീഷനെ നിയോഗിക്കും
ജനീവ: റഷ്യയുടെ യുക്രൈൻ അധിനിവേശത്തെ തുടർന്നുണ്ടായ യുദ്ധക്കുറ്റങ്ങളെ കുറിച്ച് അന്വേഷിക്കാൻ ഐക്യരാഷ്‌ട്ര സംഘടന (യുഎൻ). ഇതിനായി പ്രത്യേക കമ്മീഷനെ നിയോഗിക്കും. ഇത് സംബന്ധിച്ച യുഎൻ മനുഷ്യാവകാശ സമിതിയുടെ പ്രമേയത്തെ റഷ്യയും എറിത്രിയയും എതിർത്തു....
യുക്രൈനിൽ നിന്ന് പലായനം ചെയ്യുന്ന ജൂതൻമാരെ ക്ഷണിച്ച് ഇസ്രയേൽ
കീവ്: റഷ്യയുടെ ആക്രമണത്തെ തുടർന്ന് യുക്രൈൻ വിടുന്ന ജൂതരെ ഇസ്രയേലിലേക്ക് ക്ഷണിച്ച് ഭരണകൂടം. ഇതിന്റെ ഭാഗമായി ഉദ്യോഗസ്‌ഥ തലത്തിലുള്ള കടമ്പകള്‍ ഇസ്രയേല്‍ ഭരണകൂടം ഒഴിവാക്കിയിട്ടുണ്ട്. റഷ്യ ആക്രമണം തുടങ്ങി രണ്ടാം ദിനം തന്നെ...
ചെർണിവിലെ റഷ്യൻ വ്യോമാക്രമണം; 47 പേർ കൊല്ലപ്പെട്ടെന്ന് യുക്രൈൻ
കീവ്: റഷ്യൻ വ്യോമാക്രമണത്തെ തുടർന്ന് ചെർണിവിൽ ഇതുവരെ 47 പേർ കൊല്ലപ്പെട്ടതായി സ്‌ഥിരീകരിച്ച് യുക്രൈൻ. ചെര്‍ണിവ് റീജിയണല്‍ സ്‌റ്റേറ്റ് അഡ്‌മിനിസ്‌ട്രേഷനാണ് വിവരം സ്‌ഥിരീകരിച്ചത്. ആക്രമണത്തിൽ 38 പുരുഷൻമാരും 9 സ്‌ത്രീകളുമാണ് മരിച്ചതെന്ന് അധികൃതർ...
ചാവേറാക്രമണം; പാകിസ്‌ഥാനിലെ പള്ളിയിൽ 30 മരണം
ഇസ്‌ലാമാബാദ്: പാകിസ്‌ഥാനിലെ പെഷവാറിൽ സ്‍ഫോടനം നടന്നതായി റിപ്പോർട്. ഖുയ്‌സ ഖവാനി ബസാറിലെ മുസ്‌ലിം പള്ളിയിലാണ് സ്‍ഫോടനം നടന്നത്. ഇതേ തുടർന്ന് 30 പേർ മരിക്കുകയും 50ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായി റിപ്പോർട്ടുകൾ വ്യക്‌തമാക്കുന്നുണ്ട്....









































