Tue, Jan 27, 2026
18 C
Dubai

നെൻമാറ സംഭവം; മനുഷ്യാവകാശ കമ്മീഷന്‍ നാളെ സജിതയെയും റഹ്‌മാനെയും സന്ദർശിക്കും

പാലക്കാട്: നെൻമാറയിൽ പെൺകുട്ടിയെ 10 വര്‍ഷം ഒളിവിൽ പാർപ്പിച്ച സംഭവത്തിൽ പെൺകുട്ടി സജിതയെയും ഭര്‍ത്താവ് റഹ്‌മാനെയും സംസ്‌ഥാന മനുഷ്യാവകാശ കമ്മീഷന്‍ സന്ദര്‍ശിക്കും. ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് നാളെ ഉച്ചയ്‌ക്ക്‌ 12ന് നെൻമാറയിലെ...

പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്നും ഷോക്കേറ്റു; പേരാമ്പ്രയിൽ ആറ് കുറുക്കന്‍മാര്‍ക്ക് ദാരുണാന്ത്യം

കോഴിക്കോട്: പേരാമ്പ്ര തരിപ്പമലയിൽ പൊട്ടി വീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് ആറ് കുറുക്കന്‍മാര്‍ക്ക് ദാരുണാന്ത്യം. ഇന്നലെ രാത്രിയാണ് മരം വീണതിനെ തുടര്‍ന്ന് വൈദ്യുതി കമ്പികള്‍ റോഡില്‍ പൊട്ടിവീണത്. രാവിലെയോടാണ് നാട്ടുകാര്‍ കുറക്കൻമാര്‍...

വടകരയിൽ കിണറിടിഞ്ഞ് മണ്ണിനടിയില്‍ പെട്ടയാള്‍ മരിച്ചു

കോഴിക്കോട്: വടകര എടച്ചേരിയില്‍ കിണറിടിഞ്ഞ് മണ്ണിനടിയിൽ പെട്ടയാള്‍ മരിച്ചു. കായക്കൊടി സ്വദേശി കുഞ്ഞമ്മദ് ആണ് മരിച്ചത്. 50 വയസായിരുന്നു. മണ്ണിനടിയിൽ പെട്ടുപോയ മറ്റ് രണ്ട് പേരെ നേരത്തെ നാട്ടുകാർ രക്ഷപ്പെടുത്തിയിരുന്നു. പുതിയങ്ങാടിയില്‍ നിര്‍മാണത്തിലിരിക്കുന്ന കിണറാണ്...

പട്ടാമ്പിയിൽ മൃതദേഹത്തിൽ എലി കടിച്ച സംഭവം; വീഴ്‌ച സമ്മതിച്ച് ആശുപത്രി അധികൃതർ

പാലക്കാട്: പട്ടാമ്പിയിൽ മൃതദേഹത്തിൽ എലി കടിച്ച സംഭവത്തില്‍ വീഴ്‌ച സമ്മതിച്ച് സേവന ആശുപത്രി അധികൃതർ. സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചത്. കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും ആശുപത്രി പ്രതികരിച്ചു. കുടുംബാംഗങ്ങളുടെ അഭ്യർഥന പ്രകാരമാണ് ആശുപത്രിയിൽ മൃതദേഹം സൂക്ഷിക്കാൻ...

‘ജനറല്‍ ആശുപത്രി വേണം’; മലപ്പുറത്ത് ആവശ്യം ശക്‌തമാവുന്നു

മലപ്പുറം: സംസ്‌ഥാനത്ത് ജനറൽ ആശുപത്രിയില്ലാത്ത ഏക ജില്ലയായ മലപ്പുറം തുടരുന്നു. ജില്ലയിൽ ജനറൽ ആശുപത്രി സ്‌ഥാപിക്കണമെന്ന ആവശ്യം ശക്‌തമാവുകയാണ്. ജനറൽ ആശുപത്രി ആരംഭിക്കുന്നതിനുള്ള നടപടി വേണമെന്ന് പി ഉബൈദുള്ള എംഎൽഎ നിയമസഭയിൽ ഉന്നയിച്ചിരുന്നു....

നിലമ്പൂരിൽ കോവിഡ് രോഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ടു; 3 പേർക്ക് പരിക്ക്

മലപ്പുറം: നിലമ്പൂരിൽ ആംബുലൻസ് മറിഞ്ഞ് അപകടം. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. കോവിഡ് രോഗിയുമായി മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോകുന്നതിനിടെ ആയിരുന്നു അപകടം. നിയന്ത്രണം വിട്ട ആംബുലൻസ് ഇലക്‌ട്രിക്‌ പോസ്‌റ്റിലിടിച്ച്...

കോഴിക്കോട് ചങ്ങരോത്ത് നിന്ന് സ്‌റ്റീല്‍ ബോംബുകള്‍ കണ്ടെത്തി

കോഴിക്കോട്: ചങ്ങരോത്ത് പഞ്ചായത്തിലെ പട്ടാണിപ്പാറയില്‍ വായനശാലക്ക് സമീപം സ്‌റ്റീല്‍ ബോംബുകള്‍ കണ്ടെത്തി. തൊഴിലുറപ്പ് തൊഴിലാളികള്‍ വായനശാലയുടെ പരിസരം വൃത്തിയാക്കുമ്പോഴാണ്  രണ്ട് ബോംബുകള്‍ കണ്ടെത്തിയത്. ബോംബ് സ്‌ക്വാഡെത്തി ഇവ നിര്‍വീര്യമാക്കി. സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയതായി പെരുവണ്ണാമുഴി...

ആരോഗ്യ രംഗത്ത് വിദഗ്‌ധരെ സൃഷ്‌ടിക്കാൻ ക്രാഷ് കോഴ്‌സുമായി വയനാട് ജില്ലാ ഭരണകൂടം

വയനാട്: ആരോഗ്യ രംഗത്ത് വിദഗ്‌ധരെ സൃഷ്‌ടിക്കുന്നതിന് പ്രത്യേക ക്രാഷ് കോഴ്‌സ് പരിശീലനം നടപ്പാക്കാനൊരുങ്ങി വയനാട് ജില്ല. കോവിഡ് അടക്കമുള്ള മഹാമാരികളെ പ്രതിരോധിക്കുന്നതിനും കോവിഡ് മുന്നണി പോരാളികളെ സൃഷ്‌ടിക്കുന്നതിനുമായി മിനിസ്ട്രി ഓഫ് സ്‌കിൽ ഡെവലപ്‌മെന്റ്...
- Advertisement -