കോഴിക്കോട്: പേരാമ്പ്ര തരിപ്പമലയിൽ പൊട്ടി വീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് ആറ് കുറുക്കന്‍മാര്‍ക്ക് ദാരുണാന്ത്യം. ഇന്നലെ രാത്രിയാണ് മരം വീണതിനെ തുടര്‍ന്ന് വൈദ്യുതി കമ്പികള്‍ റോഡില്‍ പൊട്ടിവീണത്. രാവിലെയോടാണ് നാട്ടുകാര്‍ കുറക്കൻമാര്‍ ഷോക്കേറ്റ് ചത്തുകിടക്കുന്നത് കണ്ടത്.
ഒരു കുറുക്കന് ഷോക്കേറ്റപ്പോള്‍ ബാക്കിയുള്ളവ രക്ഷിക്കാന്‍ ശ്രമിച്ചിട്ടുണ്ടാകാം. അങ്ങനെയാവാം മറ്റ് അഞ്ച് കുറുക്കന്‍മാര്‍ക്കും ഷോക്കേറ്റതെന്ന് സംശയിക്കുന്നു. എല്ലാ കുറുക്കന്‍മാരെയും വൈദ്യുതി കമ്പിയില്‍ കടിച്ച നിലയിലാണ് കണ്ടെത്തിയത്. ഈ സമയം അതുവഴി മറ്റാരും കടന്നു പോകാത്തതിനാല്‍ വലിയ ദുരന്തമാണ് ഒഴിവായത്.
Malabar News: വാറ്റ്ചാരായവും വിദേശ മദ്യവുമായി മൂന്നുപേർ പിടിയിൽ