മലപ്പുറം: നിലമ്പൂരിൽ ആംബുലൻസ് മറിഞ്ഞ് അപകടം. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. കോവിഡ് രോഗിയുമായി മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോകുന്നതിനിടെ ആയിരുന്നു അപകടം. നിയന്ത്രണം വിട്ട ആംബുലൻസ് ഇലക്ട്രിക് പോസ്റ്റിലിടിച്ച് മറിയുകയായിരുന്നു. പരിക്കേറ്റ ഡ്രൈവർ ഫൈസലടക്കം മൂന്നു പേരെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Must Read: ‘ബയോവെപ്പൺ’ പ്രയോഗം; ഐഷ സുല്‍ത്താനയ്ക്കെതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസ്