പാലക്കാട്: നെൻമാറയിൽ പെൺകുട്ടിയെ 10 വര്‍ഷം ഒളിവിൽ പാർപ്പിച്ച സംഭവത്തിൽ പെൺകുട്ടി സജിതയെയും ഭര്‍ത്താവ് റഹ്‌മാനെയും സംസ്‌ഥാന മനുഷ്യാവകാശ കമ്മീഷന്‍ സന്ദര്‍ശിക്കും. ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് നാളെ ഉച്ചയ്‌ക്ക് 12ന് നെൻമാറയിലെ വീട്ടില്‍ സന്ദര്‍ശനം നടത്തും.
സംഭവത്തില്‍ മനുഷ്യാവകാശ ലംഘനം നടന്നിട്ടുണ്ടെന്ന് ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് കമ്മീഷന്‍ സന്ദര്‍ശിക്കുന്നത്. കഴിഞ്ഞ ദിവസം സംസ്‌ഥാന വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സന്‍ എംസി ജോസഫൈനും നെൻമാറയിലെത്തി സജിതയെയും റഹ്‌മാനെയും സന്ദര്‍ശിച്ചിരുന്നു.
Malabar News: ഇന്ധന വില വർധന; കണ്ണൂരിൽ സഹകരണ ജീവനക്കാർ പ്രതിഷേധിച്ചു