പനമരത്ത് നിന്ന് കാണാതായ പെൺകുട്ടിയെ കണ്ടെത്തി; ദുരൂഹത മാറുന്നില്ല!

കുട്ടിയുടെ കൂട്ടുകാരിയുടെ മാതാപിതാക്കളുടെ കൂടെയാണ് കുട്ടിയെ കണ്ടെത്തിയത്. അന്വേഷണം തുടരുന്ന കേസിൽ വ്യക്‌തത കൈവരാൻ ചോദ്യം ചെയ്യൽ പൂർത്തിയാകണമെന്ന് പോലീസ് പറഞ്ഞു.

By Malabar Bureau, Malabar News
Panamaram girl missing case _ Rep Image
Rep. Image: Anja | Pixabay
Ajwa Travels

വയനാട്: ജില്ലയിലെ പനമരം പരക്കുനിയിൽനിന്നു കാണാതായ പതിനാലുകാരിയെ തൃശൂരിൽനിന്നു പൊലീസ് കണ്ടെത്തി. കൂട്ടുകാരിയുടെ മാതാപിതാക്കൾക്കൊപ്പമാണ് ശനിയാഴ്‌ച പെൺകുട്ടിയെ കാണാതായത്. ദുരൂഹതകളുള്ള കേസിൽ കൂടുതൽ അന്വേഷണത്തിലാണ് പോലീസ്.

പനമരം ഹൈസ്‌കൂളിൽ എട്ടാം ക്ളാസിൽ പഠിക്കുന്ന പെൺകുട്ടി, കൂട്ടുകാരിയുടെ തൃശൂരുള്ള ബന്ധുവീട്ടിലേക്ക് എന്ന് പറഞ്ഞാണു പോയത്. പെൺകുട്ടിയെ കാണാതായതോടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി. ഇതോടെയാണ് അന്വേഷണം ഊർജിതമാക്കിയത്.

തൃശൂർ സിറ്റി പൊലീസിന്റെ സഹായത്തോടെ പാലപ്പെട്ടി വളവിൽ കുട്ടിയെ കണ്ടെത്തുകയായിരുന്നു. കുട്ടിയോടൊപ്പം കുട്ടിയുടെ കൂട്ടുകാരിയുടെ അമ്മ, ഭർത്താവ് എന്നിവർ ഉണ്ടായിരുന്നു. കുട്ടിയുടെ മൊഴി എടുത്ത് കോടതിയിൽ ഹാജരാക്കി മാതാപിതാക്കളോടൊപ്പം വിട്ടു. കൂട്ടുകാരിയുടെ അമ്മയ്‌ക്കും അഛനുമെതിരെ കേസെടുത്തു. കുട്ടിയെ എന്തിനാണു കൊണ്ടുപോയത് എന്ന് അന്വേഷിച്ചുവരികയാണ്.

MOST READ | ആർട്ടിഫിഷ്യൽ ഇന്റലിജൻസിലെ പെൺ വിപ്ളവം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE