കണ്ണൂർ: രാജ്യത്ത് ദിനംപ്രതി വർധിച്ചു വരുന്ന ഇന്ധന വിലക്കെതിരെ സഹകരണ മേഖലയിലെ സിഎംപി ( സിപി ജോൺ വിഭാഗം) അനുകൂല സംഘടനയായ കേരള കോ-ഓപ്പറേറ്റീവ് വർക്കേഴ്സ് ഫെഡറേഷൻ കണ്ണൂർ ഹെഡ് പോസ്‌റ്റ് ഓഫിസിന് മുൻപിൽ പ്രതിഷേധിച്ചു.
സിഎംപി സംസ്‌ഥാന അസി. സെക്രട്ടറി സിഎ അജീർ പ്രതിഷേധം ഉൽഘാടനം ചെയ്‌തു. ദിവസേനയുള്ള ഇന്ധനവില വർധന കാരണം സാധാരണക്കാർ വലയുകയാണെന്ന് അജീർ പറഞ്ഞു. ഈ കോവിഡ് മഹാമാരിക്കാലത്തും ജനങ്ങളുടെ കഷ്‌ടത പരിഗണിച്ച് പെട്രോളിനും ഡീസലിനും ഇന്ധന നികുതി കുറക്കാൻ കേന്ദ്ര സംസ്‌ഥാന സർക്കാരുകൾ തയ്യാറാവുന്നില്ലെന്നും അജീർ ചുണ്ടിക്കാട്ടി.
Read also: രണ്ടാനച്ഛന്റെ മർദ്ദനത്തിന് ഇരയായ ഒരുവയസുകാരി ആശുപത്രി വിട്ടു