ആരോഗ്യ രംഗത്ത് വിദഗ്‌ധരെ സൃഷ്‌ടിക്കാൻ ക്രാഷ് കോഴ്‌സുമായി വയനാട് ജില്ലാ ഭരണകൂടം

By News Desk, Malabar News

വയനാട്: ആരോഗ്യ രംഗത്ത് വിദഗ്‌ധരെ സൃഷ്‌ടിക്കുന്നതിന് പ്രത്യേക ക്രാഷ് കോഴ്‌സ് പരിശീലനം നടപ്പാക്കാനൊരുങ്ങി വയനാട് ജില്ല. കോവിഡ് അടക്കമുള്ള മഹാമാരികളെ പ്രതിരോധിക്കുന്നതിനും കോവിഡ് മുന്നണി പോരാളികളെ സൃഷ്‌ടിക്കുന്നതിനുമായി മിനിസ്ട്രി ഓഫ് സ്‌കിൽ ഡെവലപ്‌മെന്റ് ആന്റ് എന്റർപ്രണർഷിപ്പ് ഉദ്യോഗാർഥികളെ തിരഞ്ഞെടുത്ത് പരിശീലനം നൽകുകയാണ് ചെയ്യുന്നത്.

വയനാട് ജില്ലാ ഭരണകൂടവും നാഷണൽ സ്‌കിൽ ഡെവലപ്‌മെന്റ് കോർപറേഷനും സഹകരിച്ചാണ് പദ്ധതി യാഥാർഥ്യമാക്കുന്നത്. എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ, ജനറൽ ഡ്യൂട്ടി അസിസ്‌റ്റന്റ്, ഹോം ഹെൽത്ത് എയ്‌ഡ്‌, മെഡിക്കൽ എക്യുപ്‌മെന്റ് ടെക്‌നോളജി അസിസ്‌റ്റന്റ് എന്നീ കോഴ്‌സുകളിലാണ് പരിശീലനം നൽകുക. ഏതെങ്കിലും വിഷയത്തിൽ പ്ളസ്‌ടു പാസായവർക്ക് എമർജൻസി മെഡിക്കൽ ടെക്ക്‌നീഷ്യൻ കോഴ്‌സിലേക്ക് അപേക്ഷിക്കാം.

പത്താം ക്ളാസും ഐടിഐ യോഗ്യതയോടൊപ്പം 3- 5 വർഷത്തെ പ്രവൃത്തി പരിചയമുള്ളവർക്കും അല്ലെങ്കിൽ ടെക്‌നിക്കൽ ഡിപ്ളോമ പൂർത്തിയാക്കിയവർക്കും മെഡിക്കൽ എക്യുപ്‌മെന്റ് ടെക്‌നോളജി അസിസ്‌റ്റന്റ് കോഴ്‌സിലേക്ക് അപേക്ഷിക്കാം. മറ്റെല്ലാ വിഭാഗങ്ങൾക്കും പത്താം ക്ളാസാണ് യോഗ്യത. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഒരു മാസത്തെ സൗജന്യ പരിശീലനവും 90 ദിവസത്തെ ഓൺ ജോബ് പരിശീലനവും നൽകും.

National News: കർണാടകയിലെ നേതൃമാറ്റം; മുഖ്യമന്ത്രിസ്‌ഥാനം ഒഴിയാൻ യെദിയൂരപ്പയോട് ആവശ്യപ്പെട്ടതായി സൂചന

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE