വടകരയിൽ കിണറിടിഞ്ഞ് മണ്ണിനടിയില്‍ പെട്ടയാള്‍ മരിച്ചു

By News Desk, Malabar News
dead Body-Malabar News
Representational image
Ajwa Travels

കോഴിക്കോട്: വടകര എടച്ചേരിയില്‍ കിണറിടിഞ്ഞ് മണ്ണിനടിയിൽ പെട്ടയാള്‍ മരിച്ചു. കായക്കൊടി സ്വദേശി കുഞ്ഞമ്മദ് ആണ് മരിച്ചത്. 50 വയസായിരുന്നു. മണ്ണിനടിയിൽ പെട്ടുപോയ മറ്റ് രണ്ട് പേരെ നേരത്തെ നാട്ടുകാർ രക്ഷപ്പെടുത്തിയിരുന്നു.

പുതിയങ്ങാടിയില്‍ നിര്‍മാണത്തിലിരിക്കുന്ന കിണറാണ് ഇടിഞ്ഞത്. രാവിലെ പത്ത് മണിയോടെയായിരുന്നു അപകടം. മൂന്നുപേരാണ് പണിയിൽ ഏർപ്പെട്ടിരുന്നത്. കിണറിന്റെ പടവുകളുടെ നിര്‍മാണം നടക്കുന്നതിനിടെ മുകള്‍ ഭാഗത്ത് നിന്ന് മണ്ണ് ഇടിഞ്ഞു വീഴുകയായിരുന്നു. ഫയര്‍ഫോഴ്‌സ് എത്തി മൂന്ന് മണിക്കൂറിലേറെ ശ്രമിച്ചാണ് കുഞ്ഞമ്മദിന്റെ മൃതദേഹം കണ്ടെത്തിയത്.

Must Read: ലക്ഷദ്വീപിൽ ഭരണ പരിഷ്‌കാരങ്ങൾ വേഗത്തിൽ നടപ്പിലാക്കണം; സെക്രട്ടറിമാർക്ക് പ്രഫുൽ പട്ടേലിന്റെ നോട്ടീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE