Sun, Jan 25, 2026
22 C
Dubai

ആന്ധ്രയിൽ നിന്ന് കഞ്ചാവ് കടത്ത്; സംഘത്തിന്റെ മുഖ്യസൂത്രധാരൻ പിടിയിൽ

കാസർഗോഡ്: ആന്ധ്രയിലെ നക്‌സൽ ബാധിത മേഖലയിൽ നിന്ന് കഞ്ചാവ് എത്തിച്ച് കാസർഗോഡ് ജില്ലയിൽ വിതരണം ചെയ്യുന്ന സംഘത്തിന്റെ മുഖ്യ സൂത്രധാരൻ പിടിയിൽ. കാസർഗോഡ് നായൻമാർമൂല സ്വദേശി മുഹമ്മദ് കബീറാണ് വിശാഖപട്ടണത്ത് നിന്ന് പിടിയിലായത്....

ഇഎംഎസ്‌ സ്‌റ്റേഡിയം; നടത്തിപ്പ് അവകാശത്തെ ചൊല്ലി തർക്കം

നീലേശ്വരം: ജില്ലയിലെ കായികമേഖലക്ക് കാത്തിരുന്ന് കിട്ടിയ സുവർണ പദ്ധതിയായിരുന്നു ഇഎംഎസ്‌ സ്‌റ്റേഡിയം. കാസർഗോഡ് മറ്റെവിടെയും അത്യാധുനിക നിലവാരത്തിൽ നിർമിച്ച മൈതാനമില്ല എന്നത് തന്നെയാണ് ഇതിന് കാരണം. ഏറെ പ്രതീക്ഷയോടെയാണ് കായികതാരങ്ങളും നാടും ഈ...

കാസർഗോഡ് ജില്ലയിൽ ഡിജിറ്റൽ ഭൂസർവേ ആരംഭിച്ചു

കാസർഗോഡ്: ജില്ലയിൽ ഡിജിറ്റൽ ഭൂസർവേ ആരംഭിച്ചു. കാസർഗോഡ് മുട്ടത്തൊടി വില്ലേജിലാണ് ജില്ലയിലെ ആദ്യഘട്ട ഡ്രോൺ സർവേക്ക് തുടക്കം കുറിച്ചത്. രാവിലെ പത്ത് മുതൽ വൈകിട്ട് ആറുവരെയാണ് സർവേ നടക്കുക. ആദ്യഘട്ടത്തിൽ മഞ്ചേശ്വരം, കാസർഗോഡ്...

കോട്ടച്ചേരി മേൽപ്പാലം; ഗതാഗത നിയന്ത്രണങ്ങൾ നിലവിൽ വരും

കാഞ്ഞങ്ങാട്: കോട്ടച്ചേരി മേൽപ്പാലത്തിന്റെ ഉൽഘാടനത്തോടൊപ്പം ഗതാഗത നിയന്ത്രണങ്ങളും പരിഷ്‌ക്കരണങ്ങളും നിലവിൽ വരും. കോട്ടച്ചേരി ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗത്തിലാണ് തീരുമാനം. മേൽപ്പാലത്തിന് പുതുതായി ഏർപ്പെടുത്തുന്ന ക്രമീകരണങ്ങൾക്ക് ആവശ്യമായ ട്രാഫിക് സിഗ്‌നലുകൾ സ്‌ഥാപിക്കാനും യോഗത്തിൽ...

ഉപ്പളയിൽ 12-കാരിയെ പീഡിപ്പിച്ച കേസ്; പോലീസ് അട്ടിമറി നടത്തിയെന്ന് ആരോപണം

കാസർഗോഡ്: ഉപ്പളയിൽ 12 വയസുകാരിയെ പീഡിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട കേസിൽ പോലീസ് അട്ടിമറി നടത്തിയെന്ന് ആരോപണം. പീഡനത്തിലെ അതിജീവതയുടെ പിതാവാണ് പോലീസിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. സംഭവത്തിൽ മൊഴി മാറ്റാനായി കുട്ടിയെ അന്വേഷണ സംഘം...

പുഴയിൽ അഴുകിയ മൽസ്യവും മാലിന്യവും തള്ളുന്നത് പതിവാകുന്നു; പരാതി

കുന്നുംകൈ : ഇരുട്ടിന്റെ മറവിൽ കുന്നുംകൈ പാലത്തിലെ ചൈത്രവാഹിനി പുഴയിൽ അഴുകിയ മൽസ്യവും മാലിന്യവും തള്ളുന്നത് പതിവാകുന്നു. നാറ്റം അനുഭവപ്പെട്ടതിനെ തുടർന്ന് പരിസരവാസികൾ നോക്കിയപ്പോഴാണ് പാലത്തിൽനിന്ന് പുഴയിലേക്ക് അഴുകിയ മൽസ്യം ഉപേക്ഷിച്ച നിലയിൽ...

കർണാടകയിലെ ഹിജാബ് നിരോധനം; പ്രതിഷേധവുമായി എംഎസ്‌എഫ്

തലപ്പാടി: കർണാടകയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ചതിൽ എംഎസ്‌എഫ്‌ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. കേരള- കർണാടക അതിർത്തിയിലായിരുന്നു പ്രതിഷേധം. ഉഡുപ്പി ഗവ. വിമൻസ്‌ കോളേജ്, കുന്ദാപുര ഗവ. കോളേജ്, വിശ്വേശരയ്യ കോളേജ് എന്നിവിടങ്ങളിലാണ് ഹിജാബിന്...

കാസർഗോഡിന് എയിംസ് വേണം; പിന്തുണയുമായി കുഞ്ചാക്കോ ബോബൻ

കാസർഗോഡ്: ഓൾ ഇന്ത്യ ഇൻസ്‌റ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ഓഫ് ഇന്ത്യ (എയിംസ്) കാസർഗോഡ് ജില്ലയിൽ സ്‌ഥാപിക്കണമെന്ന ആവശ്യത്തിന് പിന്തുണയുമായി നടൻ കുഞ്ചാക്കോ ബോബൻ. വിഷയത്തിൽ ഇന്നലെ നടന്ന ഐക്യദാർഢ്യ ദിനത്തിന് കുഞ്ചാക്കോ...
- Advertisement -