ഇഎംഎസ്‌ സ്‌റ്റേഡിയം; നടത്തിപ്പ് അവകാശത്തെ ചൊല്ലി തർക്കം

By News Desk, Malabar News
Neeleshwaram EMS Stadium
Ajwa Travels

നീലേശ്വരം: ജില്ലയിലെ കായികമേഖലക്ക് കാത്തിരുന്ന് കിട്ടിയ സുവർണ പദ്ധതിയായിരുന്നു ഇഎംഎസ്‌ സ്‌റ്റേഡിയം. കാസർഗോഡ് മറ്റെവിടെയും അത്യാധുനിക നിലവാരത്തിൽ നിർമിച്ച മൈതാനമില്ല എന്നത് തന്നെയാണ് ഇതിന് കാരണം. ഏറെ പ്രതീക്ഷയോടെയാണ് കായികതാരങ്ങളും നാടും ഈ ബൃഹത് സംരംഭത്തെ നെഞ്ചിലേറ്റിയത്.

എന്നാൽ, സ്‌റ്റേഡിയം നിർമാണ ഘട്ടത്തിൽ തന്നെ ഇതിന്റെ അവകാശത്തെ ചൊല്ലിയുള്ള വടംവലികൾ തുടങ്ങിയിരുന്നു. അവസാനഘട്ടത്തിൽ പ്രതീക്ഷ കൈവിട്ട് ചിലർ പിൻമാറി. അവകാശം ഉന്നയിച്ചതിൽ പ്രധാനപ്പെട്ടത് നീലേശ്വരം ബ്‌ളോക്ക് പഞ്ചായത്തായിരുന്നു. ബ്‌ളോക്കിന്റെ അധീനതയിലുള്ള സ്‌ഥലത്താണ് സ്‌റ്റേഡിയം നിർമിച്ചതെന്നും ഗ്രാമവികസന വകുപ്പിന്റെ ഉത്തരവിൽ ഈ അവകാശം നിലനിർത്തിയാണ് നിർമാണത്തിനായി ഡയറക്‌ടർ ഓഫ് സ്‌പോർട്സ്‌ ആൻഡ് യൂത്ത് അഫയേഴ്‌സ് (ഡിഎസ്‌വൈഎ) കൈമാറിയതെന്നും ഇവർ വാദിക്കുന്നു. ഇപ്പോൾ ആർക്ക് സ്‌റ്റേഡിയം എന്ന കാത്തിരിപ്പ് നീണ്ടുപോവുകയാണ്.

Also Read: ഹിജാബ് വിവാദം; ജാഗ്രതയോടെ ഒന്നിച്ചു നില്‍ക്കേണ്ട സന്ദർഭം -സമസ്‌ത

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE