ജില്ലയിലെ ഉൾവനങ്ങളിൽ മഴ കനക്കുന്നു; ജാഗ്രതാ നിർദ്ദേശം നൽകി കളക്‌ടർ
കോഴിക്കോട്: ജില്ലയിലെ ഉൾവനങ്ങളിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദ്ദേശം നൽകി കളക്‌ടർ. മഴ കനക്കുന്നതിനാൽ അപ്രതീക്ഷിത മലവെള്ളപാച്ചിലിന് സാധ്യതയുണ്ടെന്നും, അതിനാൽ തന്നെ ആളുകൾ പുഴയിൽ ഇറങ്ങരുതെന്നും കളക്‌ടർ വ്യക്‌തമാക്കി.
മലയോര മേഖലകളിലെ...
ലാബ് അസിസ്‌റ്റന്റ് തൂങ്ങി മരിച്ച നിലയില്‍
കോഴിക്കോട്: ലാബ് അസിസ്‌റ്റന്റ് കോളേജില്‍ തൂങ്ങി മരിച്ച നിലയില്‍. കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പന്‍ കോളേജിലെ ലാബ് അസിസ്‌റ്റന്റ് പാലാഴി സ്വദേശി പവിത്രന്‍ (52) ആണ് മരിച്ചത്. ആത്‍മഹത്യാ ശ്രമം സെക്യൂരിറ്റി ജീവനക്കാരന്റെ ശ്രദ്ധയില്‍പ്പെട്ടതിനെ...
പരീക്ഷ കഴിഞ്ഞതിന് പിന്നാലെ കൂട്ടത്തല്ല്; 25 വിദ്യാർഥികൾക്ക് എതിരെ കേസ്
കോഴിക്കോട്: പരീക്ഷ കഴിഞ്ഞ് മടങ്ങവേ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ പോലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന 25 വിദ്യാർഥികൾക്ക് എതിരെയാണ് കേസെടുത്തിരിക്കുന്നത്.
കോഴിക്കോട് കരുവൻപൊയിൽ ഹയർ സെക്കണ്ടറി സ്‌കൂളിലെയും കൊടുവള്ളി ഹയർ സെക്കണ്ടറി സ്‌കൂളിലെയും പ്‌ളസ് വൺ...
കോഴിക്കോട് മെഡിക്കൽ കോളേജ്; മരുന്ന് മാറി കുത്തിവച്ച് രോഗി മരിച്ചതായി പരാതി
കോഴിക്കോട്: മരുന്ന് മാറി കുത്തിവച്ചതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ വയോധിക മരിച്ചതായി പരാതി. ഫറോക്ക് അഴിഞ്ഞിലം സ്വദേശിനി സരോജിനിയാണ് മരിച്ചത്. ഇതേ തുടർന്ന് സരോജിനിയുടെ ബന്ധുക്കൾ പോലീസിനും, ആശുപത്രി സൂപ്രണ്ടിനും പരാതി...
കിണറ്റിൽ ചാടിയ കാട്ടുപന്നിയെ വെടിവെച്ച് കൊന്നു
കോഴിക്കോട്: താമരശ്ശേരിയിൽ കിണറ്റിൽ ചാടിയ കാട്ടുപന്നിയെ വെടിവെച്ച് കൊന്നു. താമരശ്ശേരി സ്വദേശി മുഹമ്മദിന്റെ വീട്ടിലെ കിണറ്റിൽ ചാടിയ കാട്ടുപന്നിയെയാണ് കരയ്‌ക്ക് എത്തിച്ച് വെടിവെച്ചു കൊന്നത്.
വനംവകുപ്പ് ആർടിഒയുടെ നേതൃത്വത്തിലാണ് 85 കിലോഗ്രാം വരുന്ന കാട്ടുപന്നിയെ...
കോർപറേഷനിൽ കോഴിക്കൂട് വിതരണം ചെയ്‌തതിൽ അഴിമതി; കേസെടുത്തു
കോഴിക്കോട്: കോർപറേഷനിൽ കോഴിക്കൂട് വിതരണം ചെയ്‌തതിൽ അഴിമതിയെന്ന് പരാതി. വിഷയത്തിൽ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്‌ഥർക്കെതിരെ പോലീസ് കേസെടുത്തു. കോഴിക്കോട് കോർപറേഷൻ സെക്രട്ടറിയും കൂട് വിതരണം ചെയ്‌ത കമ്പനിയും നൽകിയ പരാതിയിലാണ് നടപടി.
മട്ടുപ്പാവിൽ മുട്ടക്കോഴി...
മലബാറിലെ ഉന്നതപഠന പ്രതിസന്ധി; മുഖ്യമന്ത്രിയുമായുള്ള എസ്‌വൈഎസ്‍ ചർച്ച ആശാവഹം
കോഴിക്കോട്: വിവിധ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായി എസ്‌വൈഎസ്‍ സംസ്‌ഥാന നേതാക്കൾ നടത്തിയ ചർച്ച ഏറെ ആശാവഹമെന്ന് സംസ്‌ഥാന നേതാക്കൾ പറഞ്ഞു.
മലബാർ മേഖലയിലെ ഹയർസെക്കണ്ടറി ഉൾപ്പെടെയുള്ള ഉന്നതപഠന രംഗം അനുഭവിക്കുന്ന കാതലായ പ്രശ്‌നങ്ങൾക്ക് ശാശ്വത...
തെരുവ് നായ ശല്യം; വന്ധ്യംകരണ ശസ്‌ത്രക്രിയയുടെ എണ്ണം കൂട്ടാനൊരുങ്ങി കോഴിക്കോട് കോർപറേഷൻ
കോഴിക്കോട്: ദിനംതോറും വർധിക്കുന്ന തെരുവ് നായ ശല്യം പരിഹരിക്കാൻ വന്ധ്യംകരണ ശസ്‌ത്രക്രിയയുടെ എണ്ണം കൂട്ടാനൊരുങ്ങി കോഴിക്കോട് കോർപറേഷൻ. തെരുവ് നായകൾ നിരത്തുകളിൽ ഭീതിയുളവാക്കുന്ന സാഹചര്യത്തെ തുടർന്നാണ് കോർപറേഷൻ നടപടി സ്വീകരിച്ചതെന്ന് മേയർ പറഞ്ഞു....








































