ജില്ലയിലെ ഉൾവനങ്ങളിൽ മഴ കനക്കുന്നു; ജാഗ്രതാ നിർദ്ദേശം നൽകി കളക്‌ടർ

By Team Member, Malabar News
Rain in wayanad
Ajwa Travels

കോഴിക്കോട്: ജില്ലയിലെ ഉൾവനങ്ങളിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദ്ദേശം നൽകി കളക്‌ടർ. മഴ കനക്കുന്നതിനാൽ അപ്രതീക്ഷിത മലവെള്ളപാച്ചിലിന് സാധ്യതയുണ്ടെന്നും, അതിനാൽ തന്നെ ആളുകൾ പുഴയിൽ ഇറങ്ങരുതെന്നും കളക്‌ടർ വ്യക്‌തമാക്കി.

മലയോര മേഖലകളിലെ ഉൾവനങ്ങളിൽ മഴ ശക്‌തമായി തുടരുകയാണ്. ഇതേ തുടർന്ന് നദികളിൽ കുത്തൊഴുക്ക് കൂടിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇത്തരം പ്രദേശങ്ങളിൽ ആളുകൾ സന്ദർശനം നടത്തുന്നത് ഒഴിവാക്കണമെന്നും, നിരോധനം കർശനമായി നടപ്പാക്കുന്നതിൽ പോലീസിനോടും ഫയർ ആൻഡ് റെസ്‌ക്യൂ ടീമിനോടും സഹകരിക്കണമെന്നും, മലയോര പ്രദേശങ്ങളിലെ സന്നദ്ധ സംഘടനകളും ഇക്കാര്യത്തിൽ സഹായിക്കണമെന്നും കളക്‌ടർ അഭ്യർഥിച്ചു.

എന്നാൽ ജില്ലയിലെ മറ്റ് പ്രദേശങ്ങളിൽ നിലവിൽ മഴ കുറഞ്ഞിട്ടുണ്ട്. അതിനാൽ തന്നെ താഴ്ന്ന പ്രദേശങ്ങളിൽ നിന്നും നിലവിൽ വെള്ളം ഇറങ്ങി തുടങ്ങി. ഇതോടെ ദുരിതാശ്വാസ ക്യാംപുകളിൽ കഴിഞ്ഞിരുന്ന ആളുകൾ വീടുകളിലേക്ക് മടങ്ങുകയും ചെയ്‌തു. നിലവിൽ 2 ക്യാംപുകൾ മാത്രമാണ് ജില്ലയിലുള്ളത്.

Read also: ചാരിറ്റിയുടെ മറവിൽ കൂട്ടബലാൽസംഗം; പ്രതികൾക്ക് അവയവ കച്ചവടവും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE