പരീക്ഷ കഴിഞ്ഞതിന് പിന്നാലെ കൂട്ടത്തല്ല്; 25 വിദ്യാർഥികൾക്ക് എതിരെ കേസ്

By News Desk, Malabar News
Students_violence kozhikode

കോഴിക്കോട്: പരീക്ഷ കഴിഞ്ഞ് മടങ്ങവേ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ പോലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന 25 വിദ്യാർഥികൾക്ക് എതിരെയാണ് കേസെടുത്തിരിക്കുന്നത്.

കോഴിക്കോട് കരുവൻപൊയിൽ ഹയർ സെക്കണ്ടറി സ്‌കൂളിലെയും കൊടുവള്ളി ഹയർ സെക്കണ്ടറി സ്‌കൂളിലെയും പ്‌ളസ്‌ വൺ വിദ്യാർഥികൾ തമ്മിലാണ് സംഘർഷം ഉണ്ടായത്. വിദ്യാർഥി രാഷ്‌ട്രീയം കാരണമുള്ള സംഘർഷമല്ലെന്ന് പോലീസ് പറഞ്ഞു. പത്താം ക്‌ളാസിൽ ഒരുമിച്ച് പഠിച്ചിരുന്നവർ തമ്മിലുള്ള വ്യക്‌തി വൈരാഗ്യമാണ് സംഘർഷത്തിലേക്ക് നയിച്ചതെന്നാണ് സൂചന.

സംഘർഷ സാധ്യത മുൻകൂട്ടി കണ്ട സ്‌കൂൾ അധികൃതർ ഇത് ഒഴിവാക്കാനുള്ള മുൻകരുതലുകൾ എടുത്തിരുന്നു. തുടർന്ന് രണ്ട് സ്‌കൂളുകളുടെയും സമീപത്തെ ചൂണ്ടപ്പുറം എന്ന സ്‌ഥലത്ത് വെച്ചാണ് വിദ്യാർഥികൾ ഏറ്റുമുട്ടിയത്. ഒടുവിൽ നാട്ടുകാർ ഇടപെട്ട് വിദ്യാർഥികളെ അനുനയിപ്പിച്ച് പറഞ്ഞയക്കുകയായിരുന്നു. ഇവരുടെ വാഹനങ്ങളും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

Also Read: ലൈംഗിക വിദ്യാഭ്യാസമെന്ന് കേൾക്കുമ്പോൾ മലയാളിയുടെ നെറ്റി ചുളിയുന്നു; വനിതാ കമ്മീഷൻ അധ്യക്ഷ

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE