കോഴിക്കോട് റിലയൻസ് ട്രെൻഡ്‌സ് ഷോറൂമിൽ വൻ തീപിടിത്തം
കോഴിക്കോട്: നടുവത്തട്ടുള്ള റിലയൻസ് ട്രെൻഡ്‌സ് ഷോറൂമിൽ വൻ തീപിടിത്തം. ഇന്ന് ഉച്ചയോടെയാണ് സംഭവം. പുകയും തീയും ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ സ്‌ഥാപനത്തിലെ ജീവനക്കാരാണ് അഗ്‌നിരക്ഷാ സേനയെ വിവരമറിയിച്ചത്. മീഞ്ചന്തയിൽ നിന്നുള്ള സേനയുടെ മൂന്ന് യൂണിറ്റും...
കോടഞ്ചേരിയിൽ ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിപരിക്കേൽപ്പിച്ചു; പ്രതി ഒളിവിൽ
കോഴിക്കോട്: ജില്ലയിലെ കോടഞ്ചേരിയിൽ കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെയും ഭാര്യാ മാതാവിനെയും മധ്യവയസ്‌കൻ വെട്ടിപ്പരിക്കേൽപിച്ചു. കോടഞ്ചേരി പാറമല സ്വദേശി ഷിബുവാണ് ആക്രമണത്തിന് പിന്നിൽ. ഭാര്യ ബിന്ദു (46), ഭാര്യാ മാതാവ് ഉണ്ണിമാതാ (69)...
കോഴിക്കോട്ടെ നിപ ഭീതി അകലുന്നു; രണ്ടുപേർ രോഗമുക്‌തരായി- ഇന്ന് ആശുപത്രി വിടും
കോഴിക്കോട്: ജില്ലയിലെ നിപ ആശങ്ക അകലുന്നു. നിപ മൂലം ചികിൽസയിൽ കഴിഞ്ഞിരുന്ന രണ്ടുപേർ രോഗമുക്‌തരായി. കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിൽസയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന്റെയും 25കാരന്റേയും സ്രവ പരിശോധനാ ഫലങ്ങളാണ് നെഗറ്റീവ് ആയത്....
പ്രശസ്‌ത മാപ്പിളപ്പാട്ട് ഗായിക റംല ബീഗം അന്തരിച്ചു
കോഴിക്കോട്: പ്രശസ്‌ത മാപ്പിളപ്പാട്ട് കലാകാരി റംല ബീഗം(77) അന്തരിച്ചു. കോഴിക്കോട് പാറോപ്പടിയിലെ വീട്ടിൽ ഇന്ന് വൈകിട്ടായിരുന്നു അന്ത്യം. മാപ്പിളപ്പാട്ട് ഗായികയായും കഥാപ്രാസംഗികയെന്ന പേരിലും പ്രശസ്‌തയായിരുന്നു. മതവിലക്കുകളെ മറികടന്നു പൊതു വേദികളിൽ പരിപാടികൾ അവതരിപ്പിച്ച...
നിപ വൈറസ്; കോഴിക്കോട് ജില്ലയിലെ നിയന്ത്രണങ്ങൾ നീട്ടി
കോഴിക്കോട്: നിപ വൈറസ് സ്‌ഥിരീകരിച്ച പശ്‌ചാത്തലത്തിൽ കോഴിക്കോട് ജില്ലയിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ നീട്ടി. ഒക്‌ടോബർ ഒന്ന് വരെയാണ് നിയന്ത്രണങ്ങൾ നീട്ടിയത്. അത്യാവശ്യമല്ലാത്ത എല്ലാ പൊതുപരിപാടികളും മാറ്റിവെക്കണമെന്ന് ജില്ലാ കളക്‌ടർ നിർദ്ദേശം നൽകി. സാമൂഹിക...
നിപ ഭീഷണി ഒഴിഞ്ഞു; കോഴിക്കോട് ജില്ലയിലെ സ്‌കൂളുകൾ നാളെ തുറക്കും
കോഴിക്കോട്: നിപ ഭീഷണി ഒഴിഞ്ഞ സാഹചര്യത്തിൽ, കോഴിക്കോട് ജില്ലയിലെ സ്‌കൂളുകൾ നാളെ മുതൽ പതിവ് പോലെ തുറന്ന് പ്രവർത്തിക്കും. അതേസമയം, കണ്ടെയ്‌ൻമെന്റ് സോണിലുള്ള വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ നിയന്ത്രണങ്ങൾ അവസാനിക്കുന്നത് വരെ ഓൺലൈൻ ആയി...
നിപ വൈറസ്; ജില്ലയിൽ കടുത്ത നിയന്ത്രണം- ബേപ്പൂർ ഹാർബർ അടച്ചു
കോഴിക്കോട്: നിപ വൈറസ് സ്‌ഥിരീകരിച്ച സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു ജില്ലാ ഭരണകൂടം. കോഴിക്കോട് കോർപറേഷൻ കണ്ടെയ്‌ൻമെന്റ് സോണിൽ ഉൾപ്പെട്ട സാഹചര്യത്തിൽ ബേപ്പൂർ ഹാർബർ അടച്ചുപൂട്ടാൻ ജില്ലാ കളക്‌ടർ നിർദ്ദേശം നൽകി. ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത്...
‘ഭയം വേണ്ട ഞങ്ങളുണ്ട്’; നാദാപുരത്ത് കേന്ദ്ര ദ്രുതകർമ സേനയുടെ റൂട്ട് മാർച്ച്
കോഴിക്കോട്: 'ഭയം വേണ്ട ഞങ്ങളുണ്ട്' എന്ന ലക്ഷ്യവുമായി കേന്ദ്ര ദ്രുതകർമ സേനാംഗങ്ങൾ കോഴിക്കോട് ജില്ലയിലെ നാദാപുരം മേഖലകളിൽ റൂട്ട് മാർച്ച് നടത്തി. നാദാപുരം, വെള്ളൂർ, പുറമേരി, വളയം, തൂണേരി എന്നിവിടങ്ങളിലാണ് റൂട്ട് മാർച്ച്...









































