കോഴിക്കോട്: വടകര മാഹിപ്പള്ളിയിൽ ട്രാവലർ താഴ്‌ചയിലേക്ക് മറിഞ്ഞു ഒരാൾ മരിച്ചു. കോട്ടയം സ്വദേശി സാലിയയാണ് (60) മരിച്ചത്. 12 പേർക്ക് പരിക്കേറ്റു. മടപ്പള്ളി കോളേജ് സ്‌റ്റോപ്പിനടുത്ത് ഇന്ന് പുലർച്ചെയാണ് അപകടം. പാലായിൽ നിന്ന് വെള്ളരിക്കുണ്ടിലെ മരണവീട്ടിലേക്ക് പോവുകയായിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്.
അഗ്‌നിരക്ഷാ സേന എത്തിയാണ് വാഹനത്തിൽ ഉണ്ടായിരുന്നവരെ ആശുപത്രിയിലേക്ക് മാറ്റിയത്. പരിക്കേറ്റ മൂന്ന് പേർ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസയിലാണ്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. മറ്റുള്ളവരെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Most Read| രണ്ടു ഇസ്രയേലി വനിതകളെ മോചിപ്പിച്ചതായി ഹമാസ്; മധ്യസ്‌ഥ ശ്രമങ്ങൾ തുടരുന്നു