കോഴിക്കോട് കോര്‍പറേഷനില്‍ പ്രതിപക്ഷ ബഹളം
കോഴിക്കോട്: കോര്‍പറേഷനിലെ കെട്ടിട നമ്പര്‍ ക്രമക്കേട് ആരോപണത്തില്‍ പ്രതിപക്ഷ ബഹളം. നടുത്തളത്തിലിറങ്ങിയാണ് പ്രതിപക്ഷാംഗങ്ങള്‍ പ്രതിഷേധം നടത്തിയത്. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗം തടസപ്പെട്ടു.
പ്രതിഷേധത്തിനിടെ മേയറെ അക്രമിക്കാനും ശ്രമം നടന്നു. ഡയസില്‍...
ജില്ലയിൽ സിപിഎം പ്രവർത്തകനെ വീട്ടിൽ നിന്നിറക്കി മർദ്ദിച്ചു; കാർ കത്തിച്ചു
കോഴിക്കോട്: ജില്ലയിൽ സിപിഎം പ്രവർത്തകനെ വീട്ടിൽ നിന്നും ഇറക്കി മർദ്ദിക്കുകയും, കാർ കത്തിക്കുകയും ചെയ്‌തു. വടകര കല്ലേരിയിൽ ഒന്തമൽ ബിജുവിനാണ് മർദ്ദനമേറ്റത്. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട അർജുൻ ആയങ്കിയെ ഒളിവിൽ പാർപ്പിച്ചെന്ന ആരോപണം...
ആവിക്കൽ തോട് മലിനജല പ്ളാന്റ് നിർമാണം തുടങ്ങി; പ്രതിഷേധത്തിൽ സംഘർഷം
കോഴിക്കോട്: ജില്ലയിലെ ജനവാസ മേഖലയായ ആവിക്കൽ തോട് പ്രദേശത്തെ മലിനജല സംസ്‌കരണ പ്ളാന്റ് നിർമാണത്തിനെതിരെ നാട്ടുകാർ നടത്തിയ പ്രതിഷേധത്തിൽ സംഘർഷം. മലിനജല സംസ്‌കരണ പ്ളാന്റ് നിർമാണവുമായി മുന്നോട്ട് പോകാനുള്ള കോർപറേഷൻ തീരുമാനത്തിനെതിരെയാണ് നാട്ടുകാർ...
ബാലുശേരി ആൾക്കൂട്ട ആക്രമണം; എഫ്‌ഐആറിൽ മാറ്റം വരുത്തി പോലീസ്
കോഴിക്കോട്: ബാലുശേരിയിലെ ആൾക്കൂട്ട ആക്രമണത്തിന്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത് വന്ന സാഹചര്യത്തിൽ കേസിന്റെ എഫ്‌ഐആറിൽ മാറ്റം വരുത്തി പോലീസ്. എഫ്‌ഐആറിൽ വധശ്രമം(307) കൂടി ചേർത്തു. ജിഷ്‌ണുവിനെ അതിക്രൂരമായി മർദ്ദിച്ച ശേഷം വെള്ളത്തിൽ മുക്കുന്നത്...
14 പവൻ സ്വർണം കവർന്നു; ജില്ലയിൽ അന്തർ സംസ്‌ഥാന മോഷ്‌ടാവ് അറസ്‌റ്റിൽ
കോഴിക്കോട്: ജില്ലയിലെ കൊടശേരിയിൽ നിന്നും 14 പവൻ സ്വർണം കവർന്ന കേസിൽ അന്തർ സംസ്‌ഥാന മോഷ്‌ടാവ് അറസ്‌റ്റിൽ. കുറ്റിക്കാട്ടൂർ ആനശേരിയിൽ വാടകക്ക് താമസിക്കുന്ന തമിഴ്‌നാട് മേട്ടുപ്പാളയം സ്വദേശി വിജയൻ എന്ന കുട്ടി വിജയൻ(48)...
ഇടിമിന്നലേറ്റ് ഫ്രിഡ്‌ജ് പൊട്ടിത്തെറിച്ചു; കോഴിക്കോട്ടെ വീട്ടിൽ തീപിടുത്തം
കോഴിക്കോട്: ഭൂമിവാതുക്കലിൽ ഇടിമിന്നലേറ്റ് അടുക്കളയിലെ ഫ്രിഡ്‌ജ് പൊട്ടിത്തെറിച്ചു. ചങ്ങരോത്ത് മുക്കിലെ വെളുത്ത പറമ്പത്ത് സുരേന്ദ്രന്റെ വീട്ടിലാണ് അപകടം ഉണ്ടായത്. തുടർന്ന് വീടിനകത്ത് തീ പടരുകയും വീട്ടുപകരണങ്ങൾ കത്തി നശിക്കുകയും ചെയ്‌തു. പോലീസും നാട്ടുകാരും...
ബാലുശേരിയിലെ ആൾക്കൂട്ട ആക്രമണം; ലീഗ് പ്രവർത്തകൻ കസ്‌റ്റഡിയിൽ
കോഴിക്കോട്: ബാലുശേരിയിലെ ആൾക്കൂട്ട ആക്രമണ കേസിൽ ഒരാൾകൂടി കസ്‌റ്റഡിയിൽ. ഡിവൈഎഫ്ഐ പ്രവർത്തകൻ ജിഷ്‌ണുവിനെ അതി ക്രൂരമായി മർദ്ദിച്ച കേസിൽ ലീഗ് പ്രവർത്തകനെയാണ് ഇപ്പോൾ കസ്‌റ്റഡിയിൽ എടുത്തത്.
ജിഷ്‌ണുവിനെതിരായ ആക്രമണത്തിൽ നേരത്തെ 30 പേർക്കെതിരെ കേസെടുത്തിരുന്നു....
ഭക്ഷണം കഴിക്കാൻ എത്തിയവരുമായി വാക്കുതർക്കം; ഹോട്ടൽ ജീവനക്കാരന് കുത്തേറ്റു
കോഴിക്കോട്: കട്ടാങ്ങലിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തിയവരുമായി ഉണ്ടായ വാക്കുതർക്കത്തിനിടെ ജീവനക്കാരന് കുത്തേറ്റു. ഈസ്‌റ്റ് മലയമ്മ പരപ്പിൽ ഉമ്മറിനാണ് (40) കുത്തേറ്റത്. നെഞ്ചിന് ആഴത്തിൽ പരിക്കേറ്റ ഉമ്മർ ഗുരുതരാവസ്‌ഥയിൽ മെഡിക്കൽ കോളേജിൽ ചികിൽസയിലാണ്.
ഇന്നലെ...








































