14 പവൻ സ്വർണം കവർന്നു; ജില്ലയിൽ അന്തർ സംസ്‌ഥാന മോഷ്‌ടാവ്‌ അറസ്‌റ്റിൽ

By Team Member, Malabar News
Inter State Theif Were Arrested In Kozhikode
Ajwa Travels

കോഴിക്കോട്: ജില്ലയിലെ കൊടശേരിയിൽ നിന്നും 14 പവൻ സ്വർണം കവർന്ന കേസിൽ അന്തർ സംസ്‌ഥാന മോഷ്‌ടാവ്‌ അറസ്‌റ്റിൽ. കുറ്റിക്കാട്ടൂർ ആനശേരിയിൽ വാടകക്ക് താമസിക്കുന്ന തമിഴ്‌നാട് മേട്ടുപ്പാളയം സ്വദേശി വിജയൻ എന്ന കുട്ടി വിജയൻ(48) ആണ് പിടിയിലായത്. കേരളം, തമിഴ്നാട്, കർണാടക, പോണ്ടിച്ചേരി എന്നിവിടങ്ങളിൽ വർഷങ്ങളായി നടത്തിയിട്ടുള്ള നിരവധി മോഷണക്കേസുകളിൽ പ്രതിയാണ് ഇയാളെന്ന് പോലീസ് വ്യക്‌തമാക്കി.

കോഴിക്കോട് റൂറൽ എസ്‌പി എ ശ്രീനിവാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ മെയ് 28ആം തീയതിയാണ് കൊടശേരി തെറ്റിക്കുന്നുമ്മൽ റഷീദിന്റെ വീട്ടിൽ നിന്ന് 14 പവൻ സ്വർണം മോഷണം പോയത്. കൂട്ടാളിക്കൊപ്പം മോഷണം നടത്തിയ ശേഷം പ്രതി തമിഴ്‌നാട്ടിലെ മേട്ടുപ്പാളയത്തേക്കും തുടർന്ന് ബെംഗളൂരുവിലേക്കും കടന്നു. തുടർന്നാണ് പോലീസ് ഇയാളെ പിടികൂടിയത്. നിലവിൽ ഇയാളുടെ കൂട്ടാളിക്കായി തമിഴ്‌നാട്ടിൽ അന്വേഷണം നടക്കുകയാണ്.

Read also: മനുഷ്യാവകാശ പ്രവർത്തക ടീസ്‌റ്റ സെതൽവാദ് അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE