ആവിക്കൽ തോട് മലിനജല പ്ളാന്റ് നിർമാണം തുടങ്ങി; പ്രതിഷേധത്തിൽ സംഘർഷം

By Trainee Reporter, Malabar News
Construction of sewage plant begins in avikkal
Ajwa Travels

കോഴിക്കോട്: ജില്ലയിലെ ജനവാസ മേഖലയായ ആവിക്കൽ തോട് പ്രദേശത്തെ മലിനജല സംസ്‌കരണ പ്ളാന്റ് നിർമാണത്തിനെതിരെ നാട്ടുകാർ നടത്തിയ പ്രതിഷേധത്തിൽ സംഘർഷം. മലിനജല സംസ്‌കരണ പ്ളാന്റ് നിർമാണവുമായി മുന്നോട്ട് പോകാനുള്ള കോർപറേഷൻ തീരുമാനത്തിനെതിരെയാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയത്.

പ്ളാന്റ് നിർമാണം ഇന്ന് ആരംഭിച്ചതോടെ നിർമാണം തടയാൻ സംഘടിച്ചെത്തിയ നാട്ടുകാരെ പോലീസ് ബലംപ്രയോഗിച്ച് അറസ്‌റ്റ് ചെയ്‌ത്‌ നീക്കി. കസ്‌റ്റഡിയിൽ ഉള്ളവർ നിലവിൽ നടക്കാവ് പോലീസ് സ്‌റ്റേഷനുള്ളിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. പുലർച്ചെ അഞ്ചരയോടെ നാട്ടുകാർ സംഘടിക്കുന്നത് മുൻപ് ഉദ്യോഗസ്‌ഥരും ജോലിക്കാരും ആവിക്കരയിലെത്തി പ്രവർത്തനങ്ങൾ തുടങ്ങിയിരുന്നു.

വലിയ യന്ത്രസാമഗ്രികൾ ഉപയോഗിച്ച് ഭൂമി നിരപ്പാക്കി. പൈലിങ്ങിനുള്ള പ്രാരംഭ ജോലികളും ആരംഭിച്ചു. സുരക്ഷക്കായി വൻ പോലീസ് സംഘം നിലയുറപ്പിച്ചിരുന്നു. ഇതോടെ പ്രക്ഷോഭകർക്ക് നിർമാണ സ്‌ഥലത്തേക്ക്‌ കടക്കാനായില്ല. തുടർന്ന് പ്രതിഷേധക്കാർ റോഡ് ഉപരോധം തുടങ്ങുകയായിരുന്നു. മലാപ്പറമ്പ് ഭാഗത്തു നിന്നുള്ള ബസുകൾ പലതും മിനി ബൈപ്പാസ് വഴി കയറി അശോകപുരം വഴി മാനാഞ്ചിറയിലേക്ക് പോകുന്നുണ്ട്.

Most Read: പ്രതിപക്ഷ പ്രതിഷേധം; സഭാ നടപടികൾ നിർത്തിവെച്ചു-മാദ്ധ്യമങ്ങൾക്ക് വിലക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE