ഭക്ഷണം കഴിക്കാൻ എത്തിയവരുമായി വാക്കുതർക്കം; ഹോട്ടൽ ജീവനക്കാരന് കുത്തേറ്റു

By News Desk, Malabar News
news-crime
Representational Image
Ajwa Travels

കോഴിക്കോട്: കട്ടാങ്ങലിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തിയവരുമായി ഉണ്ടായ വാക്കുതർക്കത്തിനിടെ ജീവനക്കാരന് കുത്തേറ്റു. ഈസ്‌റ്റ്‌ മലയമ്മ പരപ്പിൽ ഉമ്മറിനാണ് (40) കുത്തേറ്റത്. നെഞ്ചിന് ആഴത്തിൽ പരിക്കേറ്റ ഉമ്മർ ഗുരുതരാവസ്‌ഥയിൽ മെഡിക്കൽ കോളേജിൽ ചികിൽസയിലാണ്.

ഇന്നലെ അർധരാത്രി ഫുഡ്‌ഡീസ് ഹോട്ടലിലായിരുന്നു സംഭവം. ജീപ്പിൽ എത്തിയവരാണ് ആക്രമിച്ചതെന്ന് മറ്റ് ജീവനക്കാർ പറയുന്നു. കുന്നമംഗലം പോലീസ് സ്‌ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Most Read: വിമാനത്തിനുള്ളിൽ പ്രതിഷേധിച്ച പ്രതികൾക്ക് ജാമ്യം; തകർന്നത് സിപിഎം ഗൂഢാലോചനയെന്ന് സതീശൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE