ജില്ലയിൽ സിപിഎം പ്രവർത്തകനെ വീട്ടിൽ നിന്നിറക്കി മർദ്ദിച്ചു; കാർ കത്തിച്ചു

By Team Member, Malabar News
CPM Activist Attacked In Kozhikode And His Car Burnt

കോഴിക്കോട്: ജില്ലയിൽ സിപിഎം പ്രവർത്തകനെ വീട്ടിൽ നിന്നും ഇറക്കി മർദ്ദിക്കുകയും, കാർ കത്തിക്കുകയും ചെയ്‌തു. വടകര കല്ലേരിയിൽ ഒന്തമൽ ബിജുവിനാണ് മർദ്ദനമേറ്റത്. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട അർജുൻ ആയങ്കിയെ ഒളിവിൽ പാർപ്പിച്ചെന്ന ആരോപണം നേരിട്ടയാളാണ് ബിജു.

ചൊവ്വാഴ്‌ച പുലർച്ചെ ഒന്നരയോടെയാണ് ആക്രമണം ഉണ്ടായത്. വാനിൽ എത്തിയ 4 പേരടങ്ങിയ സംഘമാണ് ആക്രമിച്ചത്. ഇവര്‍ ബിജുവിനെ വിളിച്ചിറക്കി വീടിന് പുറത്തേക്ക് കൊണ്ട് പോയി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ബിജുവിന്റെ കാര്‍ വാടകയ്‌ക്ക്‌ വേണമെന്ന് പറഞ്ഞാണ് സംഘം വിളിച്ചിറക്കിയതെന്നും പോലീസ് വ്യക്‌തമാക്കി. സംഭവത്തിന് പിന്നാലെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read also: കെഎൻജി റോഡിന്റെ വീതികൂട്ടൽ; നിലമ്പൂരിൽ നടപടികൾ വൈകുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE